തളിപ്പറമ്പ്: എഇ ഓഫീസിലെ നിയമന രജിസ്റ്റർ പേജ് കീറി നശിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടും ഉന്നതതല ഇടപെടൽ കാരണം പോലീസ് നടപടികൾ വൈകുന്നു. വിരലടയാള വിദഗ്ധർ പരിശോധിച്ചു പേജ് കീറിയതാരാണെന്നു കണ്ടെത്തുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാൻ പോലീസ് ഇതേവരെ തയാറായിട്ടില്ല.
വിരലടയാളങ്ങളിൽ കൂടുതൽ പരിശോധന നടത്തി അറസ്റ്റ് വൈകിപ്പിക്കാനുള്ള നീക്കം നടക്കുന്നതായാണു വിവരം. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാൻ പോലീസിന് ഉന്നതതല സമ്മർദമുള്ളതായും സൂചനയുണ്ട്.