ഗവേഷകർ പിടികൂടിയ ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെടുത്തത് 73 മുട്ടകൾ. അമേരിക്കയിലെ ഫ്ളോറിഡയിൽ ഗവേഷകർ കണ്ടെത്തിയ 17 അടിയിലേറെ നീളവും 65 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നുമാണ് ഇത്രെയധികം മുട്ടകൾ കണ്ടെത്തിയത്.
ബിഗ് സൈപ്രസ് നാഷണൽ പ്രിസേർവിൽ നിന്നും ഗവേഷകർ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്. റേഡിയോ ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ച ആണ് പെരുമ്പാമ്പുകളെ ഉപയോഗിച്ച് പ്രസവിക്കാറായ പെണ് പെരുമ്പാമ്പുകളെ കണ്ടുപിടിക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്.
സോഷ്യൽമീഡിയയിൽ ചിത്രം പങ്കുവച്ചാണ് പാമ്പിനെ പിടികൂടിയത് ഗവേഷകർ അറിയിച്ചത്.