സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്കു നേട്ടത്തിന്റെയും നഷ്ടങ്ങളുടെയും ദിനം. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു സെമി ഫൈനലിലെത്തിയപ്പോള്‍ സൈന നെഹ്വാളും പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും സമീർ വർമയും ക്വാര്‍ട്ടറില്‍ പുറത്തായി.
മൂന്നു ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് സിന്ധുവിന് ചൈനയുടെ ലോക 18-ാം നമ്പര്‍ കെയ് യാന്‍യാനെ പരാജയപ്പെടുത്താനായത്. സ്കോർ: 21-13, 17-21, 21-14. സെമിയില്‍ മുന്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നസോമി ഒകുഹാരാണ് സിന്ധുവിന്റെ എതിരാളി. ഒകുഹാര, സൈനയ്ക്കെതിരേ അധികം വിയര്‍പ്പൊഴുക്കാതെ 21-8, 21-13നാണ് ജയിച്ചത്.
ലോക ഒന്നാം നമ്പര്‍ കെന്റോ മൊമോറ്റയോട് ഒരിക്കല്‍ക്കൂടി ശ്രീകാന്ത് കീഴടങ്ങി. സ്കോർ: 21-18, 19-21, 21-9. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ശ്രീകാന്ത് മൊമോറ്റയോടു പരാജയപ്പെടുന്നത്.