ന്യൂഡൽഹി: ഫെബ്രുവരിയിൽ വ്യവസായ വളർച്ച മുരടിച്ചു. മാർച്ചിൽ ചില്ലറ വിലക്കയറ്റം വർധിച്ചു.ഫെബ്രുവരിയിൽ വ്യവസായ ഉത്പാദന സൂചികയിൽ 0.1 ശതമാനം വളർച്ചയേ ഉണ്ടായുള്ളൂ. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 6.9 ശതമാനം വളർന്ന സ്ഥാനത്താണിത്. ഇതോടെ ഏപ്രിൽ-ഫെബ്രുവരിയിലെ വ്യവസായ വളർച്ച 4.3 ൽനിന്നു നാലുശതമാനമായി കുറഞ്ഞു.
ഇതേസമയം ഉപഭോക്തൃവില സൂചിക (സിപിഐ) ആധാരമാക്കിയുള്ള ചില്ലറവിലക്കയറ്റം മാർച്ചിൽ 2.86 ശതമാനമായി കൂടി. ഫെബ്രുവരിയിലേത് 2.57 ശതമാനമായി പുതുക്കുകയും ചെയ്തു.
ഗ്രാമങ്ങളിൽ ചില്ലറ വിലക്കയറ്റം 1.8 ശതമാനമേ ഉള്ളൂ. നഗരങ്ങളിൽ വിലക്കയറ്റം 4.1 ശതമാനായി കൂടി. പച്ചക്കറികൾക്കു ഫെബ്രുവരിയിൽ 7.69 ശതമാനം വിലയിടിഞ്ഞതു മാർച്ചിൽ 1.49 ശതമാനമായി കുറഞ്ഞു. പയർ വർഗങ്ങൾക്കു ഫെബ്രുവരിയിൽ 3.82 ശതമാനം കുറഞ്ഞ സ്ഥാനത്തു മാർച്ചിൽ 2.25 ശതമാനം കൂടി.