മോർഫ് ചെയ്ത ചിത്രത്തിൽ ഒന്നിൽ  സ്വന്തം അമ്മയുടെ ചിത്രവും; എഡിറ്റ് ചെയ്യുന്നതിനിടെ യുവാക്കൾ തമ്മിൽ കൂട്ടയടി; തുറവൂരിലെ മോർഫിംഗ് സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തു​റ​വൂ​ർ: സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ എ​ടു​ത്ത് മോ​ർ​ഫ് ചെ​യ്യു​ക​യും അ​ശ്ലീല ചു​വ​യോ​ടെ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി. ക​ള​രി​ക്ക​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പ്ര​ണ​വ് (22), ശ്രീ​ദേ​വ് (19), ആ​കാ​ശ്(19) ദീ​പി​ൽ (19), അ​മ​ൽ​ദേ​വ് (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് ക​ള​രി​ക്ക​ൽ ഭാ​ഗ​ത്തെ മു​പ്പ​തോ​ളം വ​രു​ന്ന സ്ത്രീ​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ്. പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ അ​മ്മ​യു​ടെ ഫോ​ട്ടോ ഇ​ത്ത​ര​ത്തി​ൽ എ​ടു​ത്ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തോ​ടെ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടിയതാണ് സം​ഭ​വം പു​റ​ത്ത​റി​യാൻ കാരണം. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

ക​ള​രി​ക്ക​ൽ ഭാ​ഗ​ത്തെ നി​ര​വ​ധി സ്ത്രീ​ക​ളു​ടെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഫോ​ട്ടോ, ഇ​വ​ർ ന​ട​ന്നു പോ​കു​ന്പോ​ൾ ഇ​വ​ർ അ​റി​യാ​തെ വ​ഴി​യി​ൽനി​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ എ​ടു​ത്ത് അ​ശ്ലീല​മാ​യി ചി​ത്രീ​ക​രി​ച്ച്, മോ​ശ​മാ​യ രീ​തി​യി​ൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വ​ർ​ണി​ച്ച് പ​ര​സ്പ​രം കൈ​മാ​റി​യ സം​ഭ​വ​ത്തി​ൽ ആ​ണ് സ്ത്രീ​ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഈ ​പ​രാ​തി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ കു​ത്തി​യ​തോ​ട് പോ​ലീ​സി​ന് കൈ​മാ​റി.

എ​ന്നാ​ൽ ദി​വ​സ​ങ്ങ​ളോ​ളം പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ പോ​ലീ​സ് സം​ഭ​വം ഒ​തുക്കി​ത്തീ‌ർക്കു​വാ​നാ​ണ് ശ്ര​മി​ച്ച​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് ബ​ന്ധ​പ്പെ​ട്ടി​ട്ടു​പോ​ലും ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം ഇ​ല്ലെ​ന്നാ​ണ് കു​ത്തി​യതോ​ട് പോ​ലീ​സ് ആ​ദ്യം പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്

. മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​തി​ൽ പ​രാ​തി സം​ബ​ന്ധി​ച്ച് തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് മൊ​ബൈ​ലു​ക​ൾ അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ മു​ഴു​വ​ൻ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ച ശേ​ഷ​മേ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​ള്ളു എ​ന്ന​താ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ല​പാ​ട്.

എ​ന്നാ​ൽ പ്ര​തി​ക​ൾ ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന​തും നേ​താ​ക്ക​ളു​ടെ മ​ക്ക​ളു​മാ​യ​തി​നാ​ൽ കേ​സ് ഒ​തു​ക്കി തീ​ർ​ക്കു​വാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി- യു​വ​മോ​ർ​ച്ച- മ​ഹി​ളാ മോ​ർ​ച്ചാ പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​വു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​വാ​ൻ ത​യാ​റാ​യ​ത്.

Related posts