തൃശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ഇട്ടിമാണി മേയ്ഡ് ഇൻ ചൈനയുടെ ചിത്രീകരണം 25നു തൃശൂരിൽ ആരംഭിക്കും. അവധിക്കാലം ചെലവഴിക്കാനായി മോഹൻലാൽ ഇപ്പോൾ ജമൈക്കയിലാണ്. ഏപ്രിൽ 19ന് ലാൽ തിരിച്ചെത്തിയശേഷം ഇട്ടിമാണിയുടെ പ്രവർത്തനങ്ങളിലേക്കു കടക്കും.
ജമൈക്കയിലെ തന്റെ വിശേഷങ്ങൾ മോഹൻലാൽ ട്വിറ്ററിൽ പങ്കുവച്ചു. പ്രശസ്ത ജമൈക്കൻ ഗായകൻ ബോബ് മാർലെയുടെ സ്മാരകം സന്ദർശിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നെന്ന് മോഹൻലാൽ പറയുന്നു. ജമൈക്കൻ യാത്രയോടെ തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ. ജമൈക്കൻ യാത്രയുടെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
നവാഗതനായ ജിബി ജോജുവാണ് ഇട്ടിമാണി മേയ്ഡ് ഇൻ ചൈനചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഹണി റോസാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയാകുന്നത്.
#Jamaica #vacation pic.twitter.com/ZCt3b7wtq9
— Mohanlal (@Mohanlal) April 12, 2019