അശ്രദ്ധമായി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ബൈക്ക് യാത്രകരെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് തെറുപ്പിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബംഗളൂരുവിലാണ് സംഭവം.
ബൈക്ക് യാത്രികർ റോഡിന്റെ വലത് വശത്തേക്ക് തിരിയുവാൻ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ വേഗതയിൽ എത്തിയ കാർ ഇവരെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രികരിൽ ഒരാളായ യുവതി കാറിന്റെ അടിയിൽ കുടുങ്ങി. കാറിൽ നിന്നും ഇറങ്ങി വന്നവരാണ് ഇവരെ പുറത്തേക്ക് വലിച്ചെടുത്തത്.
ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപത്തെ സിസിടിവിയിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.