ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനോട് താന്‍ എയ്ഡ്‌സ് രോഗിയെന്ന് പറഞ്ഞ് രക്ഷപെടല്‍! അടയാള സഹിതമുള്ള യുവതിയുടെ പരാതിയില്‍ പ്രതി പോലീസ് പിടിയിലും

രാജ്യം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍. എത്രയൊക്കെ ഇതിനെതിരെ പോരാട്ടങ്ങള്‍ നടത്തിയിട്ടും ഇന്നും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം പൂര്‍ണമായും ലഭിക്കുന്നുമില്ല. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി തന്ത്രങ്ങള്‍ ബലാത്സംഗം പോലുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനായി ഇന്ന് സ്ത്രീകളെ പരിശീലിപ്പിക്കുന്നുമുണ്ട്. കരാട്ടേ, കുംഭു തുടങ്ങിയവ ഉദാഹരണങ്ങള്‍. എന്നാല്‍ ബുദ്ധിപരമായ മറ്റൊരു തന്ത്രം ഉപയോഗിച്ച് അക്രമിയില്‍ നിന്ന് രക്ഷപെട്ട യുവതിയുടെ വാര്‍ത്തയാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

രാജനഗറില്‍ നടന്ന സംഭവത്തില്‍ 29 കാരിയായ വിധവയാണ് യുവാവിനെ കുടുക്കിയത്. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയോട് താന്‍ എയ്ഡ്സ് രോഗിയാണെന്ന് പറഞ്ഞാണ് യുവതി രക്ഷപ്പെട്ടത്. പിന്നീട് യുവതി പോലീസ് സ്റ്റേഷനിലെത്തി യുവാവിന്റെ ലക്ഷണങ്ങളും ശരീരത്തിലെ പാടുകളും പച്ചകുത്തും സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിച്ച് പരാതി നല്‍കുകയുമായിരുന്നു.

മാര്‍ച്ച് 25ന് യുവതിയും ഏഴു വയസുകാരിയായ മകളും നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴായിരുന്നു സംഭവം. മടങ്ങുമ്പോള്‍ ബാക്കിയുണ്ടായിരുന്നത് 10 രൂപയാണ്. തുടര്‍ന്ന് മകളെ സീറ്റ് ഷെയറിംഗ് ഓട്ടോയില്‍ കയറ്റുകയും അതിലെ മോട്ടോര്‍ ബൈക്കില്‍ എത്തിയ അവ്ഹാദ് എന്ന യുവാവിനോട് ലിഫ്റ്റ് ചോദിക്കുകയും ചെയ്തു. എന്നാല്‍ രാജ്നഗറില്‍ ഇറങ്ങേണ്ടതിന് പകരം യുവതിയുമായി നുള്ള എന്ന സ്ഥലത്തേക്ക് അവ്ഹാദ് ബൈക്ക് ഓടിച്ചുപോയി. അവിടെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു.

എന്നാല്‍ ഒട്ടും പരിഭ്രമിക്കാതെ യുവതി താന്‍ എയ്ഡ്‌സ് ബാധിതയാണെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഉടന്‍ തന്നെ അവ്ഹാദ് യുവതിയെ അവിടെ ഉപേക്ഷിച്ചു പോയി. തുടര്‍ന്ന് യുവതി സ്ഥലത്തെ പോലീസുമായി ബന്ധപ്പെടുകയും പരാതി നല്‍കുകയും ചെയ്തു. യുവതി പറഞ്ഞ ലക്ഷണങ്ങള്‍ വെച്ച് പോലീസ് കുറ്റവാളിയുടെ ചിത്രം വരച്ചെടുത്തു. അതു വെച്ച് യുവാവിനെ പിന്നീട് കണ്ടെത്തി. രാജ്നഗറിലെ മുകുന്ദ് വാഡി പ്രദേശത്തെ കിഷോര്‍ വിലാസ് അവ്ഹാദ് എന്ന യുവാവ് നേരത്തേ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ ആളാണ്. സംഭവത്തില്‍ പോക്സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Related posts