വടക്കാഞ്ചേരി: വിവാഹ ക്ഷണക്കത്തിൽ വോട്ടഭ്യർഥനയും. വള്ളത്തോൾ നഗർ ബ്ലോക്ക് കോണ്ഗ്രസ് ജനറൽ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ചെറുതുരുത്തി സ്വദേശി മനോജ് തൈക്കാട്ടിന്റെ വിവാഹ ക്ഷണപത്രികയിലാണ് ഈ വേറിട്ട അഭ്യർഥന.
വിവാഹത്തിൽ എല്ലാവരും പങ്കെടുക്കണമെന്നു സ് നേഹപൂർവം ക്ഷണിക്കുന്ന മനോജ് നാളെയുടെ നന്മയ്ക്കായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഒരു വോട്ട് ചെയ്യണമെന്നും അഭ്യർഥിക്കുന്നു. ക്ഷണപത്രികയിൽ വധൂ വരന്മാരുടെ ഫോട്ടോയേക്കാൾ വലുപ്പത്തിലാണ് രമ്യയുടെ ഫോട്ടോയും കൈപ്പത്തി ചിഹ്നവും രേഖപ്പെടുത്തിയിട്ടുള്ളത്.
പൂത്തോൾ എസ്.എൻ. പാർക്ക് സ്വദേശിനി വെണ്ണേംങ്ങോട്ട് വീട്ടിൽ കൃഷ്ണയെ 26നാണ് മനോജ് മിന്നു ചാർത്തുന്നത്. അയ്യന്തോൾ ഓംകാരം ഹാളിലാണു വിവാഹം.