20 വര്‍ഷക്കാലമായി 12 പെട്ടികളിലായി സൂക്ഷിച്ചിരുന്ന പോണ്‍ ശേഖരം തീവച്ച് നശിപ്പിച്ചു! മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്ത് മകന്‍; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് 60 ലക്ഷം രൂപയും

20 വര്‍ഷക്കാലമായി 12 പെട്ടികളിലായി സൂക്ഷിച്ചിരുന്ന പോണ്‍ ശേഖരം തീവെച്ച് നശിപ്പിച്ചുവെന്ന് കാണിച്ച് അച്ഛനും അമ്മയ്ക്കുമെതിരെ കേസ് കൊടുത്ത് നാല്‍പ്പതുകാരനായ മകന്‍. യുഎസ് സ്വദേശി മിഷിഗണിലെ ഫെഡറല്‍ കോടതിയിലാണ് പരാതി നല്‍കിയത്. തന്റെ ശേഖരത്തിന് ഏകദേശം 20 ലക്ഷം രൂപയോളം വിലവരുമെന്നാണ് ഇയാള്‍ പറയുന്നത്.

2016 മുതല്‍ മാതാപിതാക്കളുമായി താന്‍ പിരിഞ്ഞു കഴിയുകയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. പത്ത് മാസങ്ങള്‍ക്ക് മുന്‍പ് തന്റെ സമ്മതം ഇല്ലാതെ താനില്ലാത്ത സമയത്ത് മാതാപിതാക്കള്‍ വീട്ടിലെത്തി. ശേഷം തന്റെ ശേഖരം ഇരുവരും ചേര്‍ന്ന് തീവെച്ച് നശിപ്പിച്ചെന്നായിരുന്നു പരാതി. നിരവധി സിനിമകളും മാസികകളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്.

ഇത് നശിപ്പിച്ചതിലൂടെ നിന്റെ ജീവിതം രക്ഷിച്ചു, വലിയ കാര്യമാണ് ഇതെന്നും, പോണ്‍ നിന്നെ കോക്കെയ്ന്‍ പോലെ പിടികൂടിയെന്നും പറയുന്ന അച്ഛന്റെ ഇമെയില്‍ സന്ദേശം തെളിവായി നല്‍കിയാണ് മകന്‍ പരാതി നല്‍കിയിരിക്കുന്നത്. മാതാപിതാക്കളില്‍ നിന്നും 60 ലക്ഷം രൂപയ്ക്ക് അടുത്ത നഷ്ടപരിഹാരവും മകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോണ്‍ മാസികകളും ടേപ്പുകളും വിറ്റ സംഭവത്തില്‍ ആരോപണ വിധേയനാണ് മകന്‍.

 

Related posts