കാക്കി അടിവസ്ത്രം! വിവാദ പരാമർശത്തിൽ അസംഖാൻ പെട്ടു; വിലക്ക് വന്നു; രാഷ്‌‌ട്രീയ പ്രചാരണായുധമാക്കി ബിജെപി

നിയാസ് മുസ്തഫ

സ​മാ​ജ്‌‌വാ​ദി പാ​ർ​ട്ടി നേ​താ​വും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാം​പു​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ അ​സം​ഖാ​നു തെരഞ്ഞെടുപ്പ് ക മ്മീഷന്‍റെ വിലക്ക്. ഇന്നു രാവിലെ പത്തുമുതൽ 72 മണിക്കൂർ നേര ത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്ന തിനാണ് വിലക്ക്. ന​ടി​യും എ​തി​ർ​സ്ഥാ​നാ​ർ​ഥി​യു​മാ​യ ബി​ജെ​പി​യി​ലെ ജ​യ​പ്ര​ദ​യെ​ക്കു​റി​ച്ച് അ​സം​ഖാ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് വി​നയായത്.

അ​സം​ഖാ​ന്‍റെ പ​രാ​മ​ർ​ശം ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്നിരുന്നു. വിവാദ പരാ മർശത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ഉത്തർപ്രദേശ് പോലീസ് കെസെടുത്തു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസും അ യച്ചു.

രാംപുരിലെ ജനങ്ങൾ അവരുടെ(​ജ​യ​പ്ര​ദ) യഥാർഥ സ്വഭാവം തിരിച്ചറിയാൻ 17 വ​ർ​ഷ​മെ​ടു​ത്തെ​ങ്കി​ൽ പരിചയപ്പെട്ട് വെ​റും 17 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​രു​ടെ അ​ടി​വ​സ്ത്രം കാ​ക്കി​യാ​ണെ​ന്ന് എ​നി​ക്ക് തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചു​വെ​ന്നാ​യി​രു​ന്നു അ​സംഖാ​ന്‍റെ പ​രാ​മ​ർ​ശം. പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​യോ​ഗ​ത്തി​ലാ​ണ് അ​സം​ഖാ​ന്‍റെ വി​വാ​ദ​പ​രാ​മ​ർ​ശം.

2004ലും 2009​ലും രാംപുരിൽനിന്ന് സ​മാ​ജ്‌‌​വാ​ദി പാ​ർ​ട്ടി​യു​ടെ ടി​ക്ക​റ്റി​ൽ​ വിജയിച്ച എം​പി​യാണ് ജ​യ​പ്ര​ദ. പിന്നീട് അ​സം​ഖാ​നു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് എ​സ്പി​യി​ൽ​നി​ന്ന് ജയപ്രദ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​സം​ഖാ​ൻ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ത​നി​ക്കെ​തി​രേ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നു​വ​രെ മു​തി​ർ​ന്നെ​ന്നും തന്നെ ഇല്ലാതാക്കാൻ നോക്കിയെന്നും ജ​യ​പ്ര​ദ ആ​രോ​പി​ച്ചി​രു​ന്നു. രാ​ഷ്‌‌​ട്രീ​യ​ത്തി​ലെ ബ​ദ്ധ​വൈ​രി​ക​ളാ​ണ് അ​സം​ഖാ​നും ജ​യ​പ്ര​ദ​യും.

എ​സ്പി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ജ​യ​പ്ര​ദ പി​ന്നീ​ട് ആ​ർ​എ​ൽ​ഡി​ ടിക്കറ്റിൽ 2014ൽ ​ബി​ജ്നോ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഇ​പ്പോ​ഴി​താ 2019ൽ ​ബി​ജെ​പി​ക്കു​വേ​ണ്ടി രാം​പു​രി​ൽ​നി​ന്ന് മ​ത്സ​രി​ക്കു​ന്നു. അ​ടു​ത്ത​നാ​ളി​ലാ​ണ് ജ​യ​പ്ര​ദ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

അ​സം​ഖാ​ന്‍റെ വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ജ​യ​പ്ര​ദ രം​ഗ​ത്തു​വ​ന്നു. ഞാ​ൻ മ​രി​ച്ചാ​ൽ നി​ങ്ങ​ൾ​ക്ക് തൃ​പ്തി​യാ​കു​മോ​യെ​ന്നാണ് ജ​യ​പ്ര​ദ​യു​ടെ ചോ​ദ്യം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​സംഖാ​നെ മ​ത്സ​രി​ക്കാ​ൻ അ​നു​വ​ദി​ക്കരുതെന്നും അ​വ​ർ ആവശ്യപ്പെട്ടു. പേ​ടി​ച്ച് ഞാ​ൻ രാം​പു​ർ വി​ട്ടെ​ന്ന് ക​രു​തി​യോ? എ​നി​ക്ക​ങ്ങ​നെ പോ​കാ​ൻ ക​ഴി​യി​ല്ല. അ​സംഖാ​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അനുവദിക്കരുത്.

കാ​ര​ണം, അ​ദ്ദേ​ഹം ജ​യി​ച്ചാ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് എ​ന്ത് സം​ഭ​വി​ക്കും? സ്ത്രീ​ക​ൾ​ക്ക് സ​മൂ​ഹ​ത്തി​ൽ ഒ​രു​സ്ഥാ​ന​വും ഉ​ണ്ടാ​കി​ല്ല. നി​ങ്ങ​ളു​ടെ (അ​സംഖാ​ന്‍റെ) വീ​ട്ടി​ലു​മി​ല്ലേ അ​മ്മ​യും പെ​ങ്ങ​ൻ​മാ​രും മ​ക​ളു​മൊ​ക്കെ?. അ​വ​രോ​ട് നി​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണോ പെ​രു​മാ​റു​ക?. ഞാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യി പോ​രാ​ടു​ക​യും ജ​യി​ക്കു​ക​യും ചെ​യ്യും.-​ജ​യ​പ്ര​ദ പ്ര​തി​ക​രി​ക്കു​ന്നു.

അ​തേ​സ​മ​യം, ത​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​സം​ഖാ​ന്‍റെ പ്ര​തി​ക​ര​ണം. താ​ൻ ആ​രെ​യും പേ​രെ​ടു​ത്ത് വി​മ​ർ​ശി​ച്ചി​ട്ടി​ല്ല. ത​ന്‍റെ വാ​ക്കു​ക​ൾ ജ​യ​പ്ര​ദ​യ്ക്കെ​തി​രേ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​സം​ഖാ​ൻ വ്യ​ക്ത​മാ​ക്കി.

Related posts