ബാ​ല​റ്റി​ൽ താ​മ​ര വ​ലു​താ​യി; കൈ​പ്പ​ത്തി ചു​രു​ങ്ങി; എ​തി​ർ​പ്പു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ

തൃ​ശൂ​ർ: ബാ​ല​റ്റി​ൽ കൈ​പ്പ​ത്തി ചെ​റു​താ​യി, താ​മ​ര​യു​ടെ വ​ലി​പ്പം കൂ​ടി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ. ഇ​തോ​ടെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ ബാ​ല​റ്റ് പേ​പ്പ​ർ സീ​ൽ ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞു.

ഇ​ന്നു രാ​വി​ലെ രാ​മ​വ​ർ​മ​പു​രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലാ​ണ് സം​ഭ​വം. ബാ​ല​റ്റ് പേ​പ്പ​ർ ക​ണ്ട​പ്പോ​ഴാ​ണ് കൈ​പ്പ​ത്തി​യു​ടെ വ​ലി​പ്പം കു​റ​ഞ്ഞ​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​ത് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ബ​ഹ​ള​മാ​യി. സം​ഭ​വ​മ​റി​ഞ്ഞ് ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ സ്ഥ​ല​ത്തെ​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു.

ആ​ദ്യം ആ​ന​യു​ടെ ചി​ഹ്ന​വും ര​ണ്ടാ​മ​ത് കൈ​പ്പ​ത്തി​യു​മാ​ണ്. എ​ന്നാ​ൽ നാ​ലാ​മ​ത്് കൊ​ടു​ത്തി​രി​ക്കു​ന്ന താ​മ​ര​യു​ടെ ചി​ഹ്ന​ത്തി​നാ​ണ് കൂ​ടു​ത​ൽ വ​ലി​പ്പ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​തോ​ടെ സ്കെ​യി​ലെ​ടു​ത്ത് ക​ള​ക്ട​ർ ചി​ഹ്ന​ങ്ങ​ളു​ടെ വ​ലി​പ്പം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അ​ട​ങ്ങി​യി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചു ത​ന്ന ചി​ഹ്ന​ത്തി​ന്‍റെ വ​ലി​പ്പ​മാ​ണ് ബാ​ല​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി നേ​താ​ക്ക​ൾ രേ​ഖാ​മൂ​ലം ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.

സം​ഭ​വം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ​ട​ക്ക​മു​ള്ള​വ​രോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് എം.​പി.​വി​ൻ​സ​ന്‍റ് പ​റ​ഞ്ഞു. സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഇ​ത്ത​ര​ത്തി​ൽ കൈ​പ്പ​ത്തി ചെ​റു​താ​ക്കി, താ​മ​ര​യു​ടെ വ​ലി​പ്പം കൂ​ട്ടി​യ​താ​യാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. വ​ലി​പ്പം കു​റ​ഞ്ഞ​തി​നെ സം​ബ​ന്ധി​ച്ച് വൈ​കു​ന്നേ​ര​ത്തോ​ടെ തീ​രു​മാ​ന​മ​റി​യി​ക്കാ​മെ​ന്ന് ക​ള​ക്ട​റു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ് ബാ​ല​റ്റ് സീ​ൽ ചെ​യ്യു​ന്ന ന​ട​പ​ടി തു​ട​ങ്ങാ​നാ​യ​ത്.

Related posts