എറണാകുളത്തു നിന്നു തൃശ്ശൂരിലേക്ക് ഓട്ടോറിക്ഷയില്‍ പോയ യുവതിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഏവരെയും നടുക്കുകയാണ്. എറണാകുളത്താണ് തമിഴ്നാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്നത്. തൃശൂര്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം നിശ്ചയവും കഴിഞ്ഞിരുന്നു. ഇവിടേക്ക് പോകാനായാണ് യുവതി തൃശൂരെത്തിയത്. വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയും രാത്രിയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിളിക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ മഴ ശക്തമായതോടെ ഇവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ചു വന്നോളാന്‍ ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഒളരിയില്‍ ബാറിന് സമീപത്ത് വെച്ച് ഓട്ടോയ്ക്ക് കൈ കാണിച്ച് മറ്റൊരാള്‍ കയറുന്നത്.ഇതോടെ തന്നെ ഇവിടെ ഇറക്കിക്കൊള്ളാന്‍ യുവതി ആവശ്യപ്പെട്ടു.എന്നാല്‍, ഓട്ടോയില്‍ കയറിയ ആള് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചത്. പിന്നീട് വിവരമറിയിച്ചതനുസരിച്ച് വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയുമെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി. ഇതിനിടെ ഓട്ടോ ഡ്രൈവറും അപമാനിക്കാന്‍ ശ്രമിച്ചയാളും രക്ഷപ്പെട്ടു.യുവതി നല്കിയ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഓട്ടോ ഡ്രൈവര്‍ അഞ്ചേരി സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ അജീഷ് (49), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിനും ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.