മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും ബ്ല​ഡ് ബാ​ങ്ക് പ്ര​വ​ർ​ത്തിക്കാത്ത​തി​ൽ പ്ര​തി​ഷേ​ധം

മ​ണ്ണാ​ർ​ക്കാ​ട്: ഉ​ദ്ഘാ​ട​നം ന​ട​ത്തി നാ​ളു​ക​ളേ​റെ​യാ​യി​ട്ടും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ്ല​ഡ് ബാ​ങ്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. അ​ത്യാ​വ​ശ്യം വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കാ​തെ തി​രി​ക്കി​ട്ടു ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം.

നി​ല​വി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക് നോ​ക്കു​കു​ത്തി​യാ​യി നി​ല​കൊ​ള്ളു​ക​യാ​ണെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​കെ.​സു​ബൈ​ദ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 28-ന് ​ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും നി​ല​വി​ൽ പൂ​ട്ടി​കി​ട​ക്കു​ക​യാ​ണ്.

ബ്ല​ഡ് ബാ​ങ്കി​നു​ള്ള കേ​ന്ദ്രാ​നു​മ​തി​യോ സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത​യോ ഇ​തു​വ​രെ​യും ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ല. അ​ടി​യ​ന്തി​ര​മാ​യി ബ്ല​ഡ് ബാ​ങ്ക് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 88.82 ല​ക്ഷം രൂ​പ​യാ​ണ് ബ്ല​ഡ് ബാ​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വി​ട്ട​ത്. എം​പി​ഫ​ണ്ടി​ൽ​നി​ന്ന് 18.82 ല​ക്ഷം രൂ​പ​യാ​ണ് വി​നി​യോ​ഗി​ച്ച​ത്.

ബാ​ക്കി​യു​ള്ള തു​ക കൊ​ച്ചി​ൻ ഷി​പ്പിയാ​ർ​ഡ് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഏ​റെ​ക്കാ​ല​ത്തെ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ണ്ണ​ാർക്കാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ബ്ല​ഡ് ബാ​ങ്ക് അ​നു​വ​ദി​ക്കു​ന്ന​ത്.

മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലെ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ഇ​തു ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.

Related posts