കൊട്ടാരക്കര: മദ്യലഹരിയിലെത്തിയ ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കത്തിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടിൽ മായ ( 42 ) യെയാണ് ഭർത്താവായ രാജൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.17ന് രാത്രി 7.30 തോടെ ആയിരുന്നു സംഭവം. മദ്യപിച്ചെത്തിയ രാജൻ ഭാര്യയുമായി വഴക്കിട്ടു.
തുടർന്ന് മായയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ 90 ശതമാനവും പൊള്ളലേറ്റതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. മക്കൾ: മീരാ രാജ്. രാഹുൽ . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .