വിപണിയിൽ കുളിരായി ആശ്വാസമഴ

വിപണി വിശേഷം / കെ.ബി. ഉദയഭാനു

വേ​​ന​​ൽ​മ​​ഴ​​യു​​ടെ വ​​ര​​വ് കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യ്ക്കു പ​​റ​​ഞ്ഞ​​റി​​യി​​ക്കാ​​നാ​​വാ​​ത്ത ആ​​ശ്വാ​​സം പ​​ക​​ർ​​ന്നു. റി​ക്കാ​​ർ​​ഡ് പു​​തു​​ക്കി ഏ​​ല​​ക്ക വീ​​ണ്ടും താ​​ര​​മാ​​യി. കു​​രു​​മു​​ള​​കു വി​​ല​​യി​​ൽ നേ​​രി​​യ മു​​ന്നേ​​റ്റം. ജാ​​തി​​ക്ക വി​​ള​​വെ​​ടു​​പ്പി​​ന് ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല ഒ​​രു​​ങ്ങി. നാ​​ളി​​കേ​​രോ​​ത്പ​ന്ന വി​​പ​​ണി ച​​ല​​ന​​ര​​ഹി​​തം. വേ​​ന​​ൽ​മ​​ഴ റ​​ബ​​ർ ടാ​​പ്പിം​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ അ​​വ​​സ​​രം ഒ​​രു​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ ക​ർ​ഷ​ക​ർ. ശ്രീ​​ല​​ങ്ക​​യി​​ലെ സ്ഫോ​​ട​​ന​​ങ്ങ​​ൾ ആ​​ഭ​​ര​​ണ വി​​പ​​ണി​​യി​​ൽ ച​​ല​​ന​​മു​​ള​​വാ​​ക്കും.

റ​ബ​ർ

വേ​​ന​​ൽ മ​​ഴ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യ്ക്ക് ആ​​ശ്വാ​​സം പ​​ക​​ർ​​ന്നു. കാ​​ലാ​​വ​​സ്ഥ മാ​​റ്റം റ​​ബ​​ർ മേ​​ഖ​​ല​​യി​​ൽ വ​​ൻ ആ​​വേ​​ശ​​മു​​യ​​ർ​​ത്തും. ഈ​​സ്റ്റ​​ർ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു​ശേ​​ഷം വാ​​ര​​മ​​ധ്യത്തോടെ ക​​ർ​​ഷ​​ക​​ർ തോ​​ട്ട​​ങ്ങ​​ളി​​ൽ വീ​​ണ്ടും സ​​ജീ​​വ​​മാ​​കും. തു​​ട​​ർ മ​​ഴ ല​​ഭ്യ​​മാ​​യാ​​ൽ റ​​ബ​​ർ ടാ​​പ്പിം​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​നാ​​വും.

ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല​​യി​​ൽ കാ​​ര്യ​​മാ​​യി ഷീ​​റ്റ് സ്റ്റോ​​ക്കി​​ല്ല. അ​​തു​​കൊ​​ണ്ടു​ത​​ന്നെ ട​​യ​​ർ വ്യ​​വ​​സാ​​യി​​ക​​ൾ നി​​ര​​ക്ക് ഉ​​യ​​ർ​​ത്തു​​മെ​​ന്നു വി​​പ​​ണി ക​​ണ​​ക്കു കൂ​​ട്ടി​​യെ​​ങ്കി​​ലും ഷീ​​റ്റ് വി​​ല ഉ​​യ​​ർ​​ന്നി​​ല്ല. ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തി​​യ ഷീ​​റ്റ് ഗോ​​ഡൗ​​ണി​​ൽ സ്റ്റോ​​ക്കു​​ള്ള​​തി​​നാ​​ൽ മു​​ഖ്യ വി​​പ​​ണി​​ക​​ളി​​ൽ ട​​യ​​ർ വ്യ​​വ​​സാ​​യി​​ക​​ൾ സ​​ജീ​​വ​​മ​​ല്ല. ട​​യ​​ർ നി​​ർ​​മാ​താ​​ക്ക​​ൾ ആ​​ർ എ​​സ് എ​​സ് നാ​​ലാം ഗ്രേ​​ഡ് റ​​ബ​​ർ 12,800 രൂ​​പ​​യ്ക്കും അ​​ഞ്ചാം ഗ്രേ​​ഡ് 12,600 രൂ​​പ​​യ്ക്കും വി​​പ​​ണ​​നം ന​​ട​​ത്തി.

ഏ​ലം

ഏ​​ല​​ക്ക​​യു​​ടെ വി​​ല​​ക്ക​​യ​​റ്റ​​വും മ​​ഴ​​യു​​ടെ വ​​ര​​വും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ ഈ​​വാ​​രം​ത​​ന്നെ ഹൈ​​റേ​​ഞ്ചി​​ലെ തോ​​ട്ട​​ങ്ങ​​ളി​​ൽ കൃ​​ഷി​​പ്പ​ണി​​ക​​ൾ​ക്കു തു​​ട​​ക്കം കു​​റി​​ക്കാ​​ൻ ഇ​​ട​​യു​​ണ്ട്. ഏ​​ല​​ക്ക ച​​രി​​ത്ര​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ ആ​​വേ​​ശ​​ത്തി​​ലാ​​ണ് ക​ർ​ഷ​ക​ർ. ലേ​​ല​​ത്തി​​ൽ റി​​ക്കാ​ർ​​ഡ് വി​​ല​​യാ​​യ 2127 (കി​​ലോ​യ്ക്ക് )രൂ​​പ​​യി​​ൽ കൈ​​മാ​​റ്റം നടന്നു.

ആ​​ഭ്യ​​ന്ത​​ര – വി​​ദേ​​ശ വ്യാ​​പാ​​രി​​ക​​ൾ ലേ​​ല​​ത്തി​​ൽ മ​​ത്സ​​രി​​ച്ച് ഏ​​ല​​ക്ക വാ​​ങ്ങി. റം​​സാ​​നു മു​​ന്നോ​​ടി​​യാ​​യി നോ​ന്പു കാ​​ല​​ത്തെ ആ​​വ​​ശ്യ​​ങ്ങ​ൾ​​ക്കു​​ള്ള ഏ​​ല​​ക്ക സം​​ഭ​​രി​​ക്കു​​ന്ന തി​​ര​​ക്കി​​ലാ​​ണ് ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ൾ.

സൗ​​ദി അ​​റേ​​ബ്യ, കു​​വൈ​​റ്റ് എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ൽ​നി​​ന്ന് ഇ​​ന്ത്യ​​ൻ ഏ​​ല​​ക്ക​യ്ക്ക് ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ട്. ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ വ​​ലി​​പ്പം കൂ​​ടി​​യ ഇ​​ന​​ങ്ങ​​ളി​​ൽ താ​​ത്​​പ​​ര്യം വ​​രും ദി​​ന​​ങ്ങ​​ളി​​ലും നി​​ല​​നി​​ർ​​ത്താം. ലേ​​ല​​ത്തി​​ന് ഏ​​ല​​ക്ക വ​​ര​​വ് കു​​റ​​വാ​​ണെ​​ങ്കി​​ലും വേ​​ന​​ൽമ​​ഴ തു​​ട​​ർ​​ച്ച​​യാ​​യി ല​​ഭ്യ​​മാ​​യാ​​ൽ സ്റ്റോ​​ക്കി​​സ്റ്റു​​ക​​ൾ ഏ​​ല​​ക്ക വി​​ല്പ​ന​​യ്ക്ക് ഇ​​റ​​ക്കും.

കു​രു​മു​ള​ക്

ഉ​​ത്സ​​വ​​വേ​​ള​​യി​​ലും കാ​​ർ​​ഷി​​ക​മേ​​ഖ​​ല വ​​ൻ​​തോ​​തി​​ൽ കു​​രു​​മു​​ള​​ക് ഇ​​റ​​ക്കു​​മെ​​ന്ന് വ്യാ​​പാ​​ര രം​​ഗം ക​​ണ​​ക്കു​കൂ​​ട്ടി​​യെ​​ങ്കി​​ലും ല​​ഭ്യ​​ത ഉ​​യ​​രാ​​ഞ്ഞ​​തു വാ​​ങ്ങ​​ലു​​കാ​​രെ വി​​ല ഉ​​യ​​ർ​​ത്താ​​ൻ പ്രേ​​രി​​പ്പി​​ച്ചു. വി​​ഷു-​​ഈ​​സ്റ്റ​​ർ വേ​​ള​​യി​​ൽ ക​​ന​​ത്ത​ തോ​​തി​​ൽ ച​​ര​​ക്കു വി​ൽ​പ​ന​​യ്ക്ക് എ​​ത്തു​​മെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ൽ കാ​​ത്തി​​രു​​ന്ന​​വ​​ർ ഒ​​ടു​​വി​​ൽ വി​​ല ഉ​​യ​​ർ​​ത്തി. 31,100 രൂ​​പ​​യി​​ൽ​നി​​ന്ന് അ​​ൺ ഗാ​​ർ​​ബി​​ൾ​​ഡി​ന് വാ​​രാ​​ന്ത്യം 31,400 രൂ​​പ​​യാ​​യി.

ക​​ന​​ത്ത പ​​ക​​ൽ ചൂ​​ടും വ​​ര​​ണ്ട കാ​​ലാ​​വ​​സ്ഥ​​യും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണു ക​​ർ​​ഷ​​ക​​ർ വി​​ല്പ​ന​​യി​​ൽ​നി​​ന്ന് പി​​ൻ​​വ​​ലി​​ഞ്ഞ​​ത്. ഇ​​തി​​നി​​ട​​യി​​ൽ വാ​​ര​​മ​​ധ്യം വേ​​ന​​ൽ മ​​ഴ​​യു​​ടെ വ​​ര​​വ് തോ​​ട്ടം മേ​​ഖ​​ല​​യ്ക്കു കു​​ളി​​രു പ​​ക​​ർ​​ന്നെ​​ങ്കി​​ലും സ്റ്റോ​​ക്കി​​സ്റ്റു​​ക​​ൾ ഉ​​ത്പ​ന്ന​​ത്തി​​ൽ പി​​ടി​​മു​​റു​​ക്കാ​​നാ​​ണു സാ​​ധ്യ​​ത.
രാ​​ജ്യാ​​ന്ത​​ര മാ​​ർ​​ക്ക​​റ്റി​​ൽ മ​​ല​​ബാ​​ർ കു​​രു​​മു​​ള​​കി​നു വി​​ല ട​​ണ്ണി​​ന് 5300 ഡോ​​ള​​ർ.

ജാ​തി​ക്ക

ഔ​​ഷ​​ധ- ക​​റി​​മ​​സാ​​ല വ്യ​​വ​​സാ​​യി​​ക​​ൾ ജാ​​തി​​ക്ക വ​​ര​​വി​​നെ ഉ​​റ്റു​നോ​​ക്കു​​ന്നു. അ​​ടു​​ത്ത മാ​​സം മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലെ തോ​​ട്ട​​ങ്ങ​​ളി​​ൽ ജാ​​തി​​ക്ക വി​​ള​​വെ​​ടു​​പ്പ് ഊ​​ർ​​ജി​​ത​​മാ​കും. ഉ​​യ​​ർ​​ന്ന പ​​ക​​ൽ താ​​പ​​നി​​ല​​യ്ക്കു​മു​​ന്നി​​ൽ പി​​ടി​​ച്ചു​നി​​ൽ​​ക്കാ​​നാ​​വാ​​തെ പ​​ല തോ​​ട്ട​​ങ്ങ​​ളി​​ലും ജാ​​തി​​ക്ക വ​​ൻ​​തോ​​തി​​ൽ കൊ​​ഴി​​ഞ്ഞു വീ​​ണ​​ത് ഉ​​ത്പാ​​ദ​​നം മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് കു​​ത്ത​​നെ കു​​റ​​യ്ക്കാം.

ആ​​ഭ്യ​​ന്ത​​ര ഡി​​മാ​​ൻ​ഡ് മു​​ന്നി​​ൽ​ക്ക​ണ്ടു ശ്രീ​​ല​​ങ്ക​​ൻ ജാ​​തി​​ക്ക ഇ​​റ​​ക്കു​​മ​​തി ന​​ട​​ന്ന​​താ​​യി സൂ​​ച​​ന​​യു​​ണ്ട്. ശ്രീ​​ല​​ങ്ക​​ൻ ജാ​​തി​​ക്ക​വി​​ല ഇ​​ന്ത്യ​​ൻ നി​​ര​​ക്കി​​നെ​​ക്കാ​​ൾ താ​​ഴ്ന്നാ​​ണ് വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന​​ത്. നാ​​ട​​ൻ ജാ​​തി​​ക്ക കി​​ലോ 220‐260 രൂ​​പ​​യി​​ലും ജാ​​തി​ പ​​രി​​പ്പ് 425‐450 രൂ​​പ​​യി​​ലു​​മാ​​ണ്.

നാ​ളി​കേ​രം

നാ​​ളി​​കേ​​രോ​​ത്പ​ന്ന​​ങ്ങ​​ളു​​ടെ വി​​ല​​യി​​ൽ നേ​​രി​​യ വ​​ർ​​ധ​ന. ഉ​​ത്സ​​വ​​വേ​​ള​​യി​​ൽ മി​​ല്ലു​​കാ​​രു​​ടെ പ്ര​​തീ​​ക്ഷ​​യ്ക്കൊ​ത്ത് വെ​​ളി​​ച്ചെ​​ണ്ണ വി​​ല്പ​ന ഉ​​യ​​ർ​​ന്നി​​ല്ല.

കൊ​​ച്ചി​​യി​​ൽ വെ​​ളി​​ച്ചെ​​ണ്ണ 14,600 ലും ​​കൊ​​പ്ര 9665 രൂ​​പ​​യി​​ലു​​മാ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ലെ മി​​ല്ലു​​കാ​​ർ എ​​ണ്ണ നീ​​ക്കം നി​​യ​​ന്ത്രി​​ച്ചാ​​ൽ വി​​ല​​യി​​ൽ ഉ​​ണ​​ർ​​വു പ്ര​​തീ​​ക്ഷി​​ക്കാം.

സ്വ​ർ​ണം

സ്വ​​ർ​​ണ വി​​ല താ​​ഴ്ന്നു. ആ​​ഭ​​ര​​ണ വി​​പ​​ണി​​ക​​ളി​​ൽ പ​​വ​​ൻ 23,720 രൂ​​പ​​യി​​ൽ​നി​​ന്ന് 23,480 രൂ​​പ​​യാ​​യി. ഒ​​രു ഗ്രാ​​മി​​ന് വി​​ല 2935 രൂ​​പ. ശ്രീ​​ല​​ങ്ക​​യി​​ലെ സ്ഫോ​​ട​​ന​​ങ്ങ​​ൾ ഏ​​ഷ്യ​​ൻ മാ​​ർ​​ക്ക​​റ്റി​​ൽ സ്വ​​ർ​​ണ വി​​ല ഉ​​യ​​ർ​​ത്താ​​ൻ ഇ​​ട​​യു​​ണ്ട്. രാ​​ജ്യാ​​ന്ത​​ര മാ​​ർ​​ക്ക​​റ്റി​​ൽ സ്വ​​ർ​​ണ വി​​ല ട്രോ​​യ് ഔ​​ൺ​​സി​​ന് 1275 ഡോ​​ള​​ർ.

Related posts