തിരുവനന്തപുരം: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന യുഡിഎഫ് പരാതി പരിശോധിച്ചെന്ന് കളക്ടർ കെ.വാസുകി. വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്നും അവർ വ്യക്തമാക്കി.
ചിലയിടത്ത് ചില വോട്ടർമാർക്ക് ഒന്നിലധികം വോട്ടുണ്ടെന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള ഇരട്ട വോട്ടർമാരുടെ പട്ടിക ശേഖരിച്ച് പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകിയെന്നും കളക്ടർ അറിയിച്ചു.
കള്ളവോട്ട് ചെയ്യാനുള്ള ഒരു നീക്കവും നടക്കില്ലെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.