തിരുവനന്തപുരം: “സുരേഷ് കല്ലട’ ബസിൽ യാത്രക്കാർക്ക് നേരെയുണ്ടായ മർദ്ദനം സംബന്ധിച്ച് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ റിപ്പോർട്ട് തേടി. സംസ്ഥാന ഗതാഗത കമ്മീഷണറോട് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ ബസിന്റെ പെർമിറ്റ് റദ്ദാക്കിയേക്കുമെന്നും വിവരങ്ങളുണ്ട്. പെർമിറ്റ് റദ്ദാക്കാൻ ഇതിനോടകം നിർദേശം നൽകിയെന്നാണ് സൂചനകൾ.