കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ 16 ബൂത്തുകൾ പ്രശ്നസാധ്യതാ ബൂത്തുകൾ. മുൻതെരഞ്ഞെടുപ്പുകളിലുണ്ടായ പ്രശ്നങ്ങളുടെ പേരിലാണിവ പട്ടികയിലുള്ളത്. ഇത്തരം ബൂത്തുകളിലെ വോട്ടെടുപ്പ് ചിത്രീകരിക്കുകയും തത്സമയം വീഡിയോ ജില്ലാതലത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിന് ലഭ്യമാകുകയും ചെയ്യും.
കെൽട്രോണിന്റെ ചുമതലയിലാണ് ബൂത്തുകളിൽ കാമറകൾ സ്ഥാപിക്കുന്നത്. വൈദ്യുതി വകുപ്പും ബിഎസ്എൻഎലും വൈദ്യുതി, ഇന്റർനെറ്റ് സൗകര്യം മുടക്കമില്ലാതെ ലഭ്യമാക്കും. പ്രത്യേകം ജീവനക്കാരെ ഇതിനായി നിയോഗിക്കും.
ചിറക്കടവ് പഞ്ചായത്തിൽ വിഎസ് യുപി സ്കൂളിലെ ഒരു ബൂത്ത്, മന്ദിരം എസ്പിവി എൻഎസ്എസ് സ്കൂളിലെ രണ്ടു ബൂത്ത്, തെക്കേത്തുകവല എൻഎസ് ഗവണ്മെന്റ് എൽപി സ്കൂളിലെ രണ്ടു ബൂത്ത്, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തന്പലക്കാട് ഗവണ്മെന്റ്് എൽപി സ്കൂളിലെ രണ്ടു ബൂത്ത്, വാഴൂർ പഞ്ചായത്തിലെ ഗവണ്മെന്റ് എൽപി സ്കൂളിലെ ഒന്നും വാഴൂർ എസ്വിവിആർവി എൻഎസ്എസ് ഹൈസ്കൂളിലെ രണ്ടു ബൂത്തും, കൊടുങ്ങൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ നാലു ബൂത്തും കങ്ങഴ പഞ്ചായത്തിലെ ഗവണ്മെന്റ് എൽപി സ്കൂളിലെ രണ്ടു ബൂത്തുകളുമാണ് പ്രശ്നബാധിത ബൂത്തുകൾ.