അഞ്ചൽ:കടക്കലില്‍ ഒന്‍പതുകാരിയെ അയല്‍വാസി പീഡിപ്പിച്ച സംഭവത്തില്‍ കടക്കല്‍ സ്വദേശി ചെല്ലപ്പനെ പോലീസ് അറസ്റ്റ്ചെയ്തു. ടാര്‍പ്പ കെട്ടിയ വീട്ടിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാവും ഉൾപ്പടെയുള്ള കുടുംബം താമസിച്ചിരുന്നത്.
മഴ പെയ്താല്‍ ചോര്‍ന്നോലിക്കും എന്ന ഭയത്താല്‍ ചെല്ലപ്പന്റെ വീട്ടിലായിരുന്നു രാത്രിയില്‍ ഇവര്‍ ഉറങ്ങിയിരുന്നത്. ഈ സമയത്താണ് കുട്ടിയെ ചെല്ലപ്പന് പീഡിപ്പിച്ചത്. പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിന്നീട് പലതവണ പീഡിപ്പിച്ചു.
കുട്ടി ഈ വിവരം മാതാവിനോടും അയല്‍വാസികളോടും പറഞ്ഞു. ഇവര്‍ ഈ വിവരം സമീപത്തെ ആംഗന്‍വാടിയില്‍ അറിയിക്കുകയായിരുന്നു. ആംഗന്‍വാടി വര്‍ക്കര്‍ സംഭവം ചൈല്‍ഡ് ലൈനെ അറിയിച്ചു. അതേസമയം ചൈല്‍ഡ് ലൈന്‍ യഥാസമയം വിവരം കടക്കല്‍ പോലീസിനെ അറിയിച്ചെങ്കിലും ആദ്യം കേസെടുക്കാനോ പ്രതിയെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ല.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നിലപാട് കൂടുതല്‍ കടുപ്പിച്ചതോടെയാണ് പെണ്‍കുട്ടിയുടെ മൊഴി എടുത്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.