പിഞ്ചു കുഞ്ഞിനെ കടിച്ചെടുക്കാൻ ശ്രമിച്ച പുള്ളിപ്പുലിയെ അമ്മ കൈകൊണ്ട് അടിച്ചോടിച്ചു. മഹരാഷ്ട്രയിലെ പൂനെയിലുള്ള പിംപ്രി ചിൻച്വാഡിലാണ് സംഭവം. കരിമ്പിൻ തോട്ട കർഷകരായ ദമ്പതികളുടെ കുഞ്ഞിനെയാണ് കടുവ കടിച്ചുകൊണ്ടു പോകുവാൻ ശ്രമിച്ചത്.
18 മാസം മാത്രം പ്രായമുള്ള കുഞ്ഞും അമ്മയും ഇവരുടെ ഭർത്താവും വീടിനു പുറത്താണ് കിടന്നിരുന്നത്. ശബ്ദം കേട്ട് ഈ യുവതി എഴുന്നേറ്റ് നോക്കിയപ്പോൾ കാണുന്നത് കുട്ടിയുടെ തലയിൽ കടിക്കുന്ന പുലിയെയാണ്. പേടിക്കാതിരുന്ന ഇവർ കുഞ്ഞിനെ രക്ഷിക്കാനായി കൈകൾ ഉപയോഗിച്ച് പുലിയെ നേരിട്ടു.
എന്നാൽ കുട്ടിയെ ഉപേക്ഷിച്ച പുലി ഇവർ നേരെ തിരിഞ്ഞു. എന്നാൽ ഇവർ ഉറക്കെ ബഹളം വച്ചപ്പോൾ പുലി ഇവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു. നിസാര പരിക്കുകളേറ്റ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.