ചലച്ചിത്ര മേഖലയില്‍ നടിമാര്‍ നേരിടുന്ന ചൂഷണങ്ങളെപ്പറ്റി നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്ക് ഇപ്പോഴും കുറവൊന്നുമില്ലെന്നു തെളിയിക്കുന്നതാണ് ഈ വാര്‍ത്തകളെല്ലാം. മീടു ക്യാമ്പയ്നിലൂടെ നിരവധി പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുകയും ചെയ്തു എന്നാല്‍ ഇതിന്റെ ചൂട് കെട്ടങ്ങുന്ന വേളയിലാണ് തനിക്ക് തമിഴ് സിനിമാ മേഖലയില്‍ നിന്നും കോള്‍ വന്നപ്പോഴുണ്ടായ ദുരനുഭവം നടി സജിതാ മഠത്തില്‍ പങ്കുവയ്ക്കുന്നത്.
പ്രോജക്ട് വിവരങ്ങള്‍ മെയില്‍ ചെയ്ത് തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ വെക്കും മുന്‍പ് ‘അഡ്ജസ്റ്റ്മെന്റിനും കോംപ്രമൈസിനും തയാറല്ലേ’ എന്ന് സഹസംവിധായകന് ചോദിച്ചെന്ന് താരം പറയുന്നു. വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ സഹിതമാണ് സജിതയുടെ പോസ്റ്റ്. ഇത്തരത്തിലുള്ളവര്‍ക്ക് ഇത് തന്നെ മരുന്നെന്ന് കാട്ടി നിരവധി ആളുകളാണ് സജിതയെ അഭിനന്ദിച്ച് കമന്റുകള്‍ പോസ്റ്റ് ചെയ്തത്.
സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്
തമിഴ്നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന് കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാന്‍ ഉള്ള താല്പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.
ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകള്‍ക്കും കോംപ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു.
+91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !