ബോളിവുഡിലെ സൂപ്പര്‍താരമായ സണ്ണി ലിയോണ്‍ മുമ്പ് അമേരിക്കന്‍ പോണ് ഇന്ഡസ്ട്രിയിലെ മിന്നും താരമായിരുന്നെന്ന് ഏവര്‍ക്കുമറിയാം. ഇന്ത്യയില്‍ പോണ് സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് സണ്ണി മുന്‍കൂട്ടി കണ്ടിരുന്നോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അതുകൊണ്ടാണോ പോണ് കരിയര്‍ ഉപേക്ഷിച്ച് ബോളിവുഡിലേക്ക് ചേക്കേറിയതെന്നും ആരാധകര്‍ ചോദിച്ചിരുന്നു.
ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് സണ്ണി.അര്‍ബാസ് ഖാന് അവതാരകനായെത്തുന്ന ചാറ്റ് ഷോയിലാണ് സണ്ണി ആരാധകരുടെ എല്ലാ സംശയങ്ങളും തീര്‍ത്തത്.പോണ് നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് സണ്ണി നല്കിയ മറുപടി ഇങ്ങനെ…’കാര്യമായും, ഞാന്‍ ദീര്‍ഘവീക്ഷണമുള്ള ഒരാളാണ്.’ പോണ് സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.
‘സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നമ്മള് ഓരോ തീരുമാനവും എടുക്കുന്നത്. പോണ് സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തില്‍ ശരിയായിരുന്നു. പിന്നീട് മാറ്റങ്ങള്‍ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു.’വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്. സണ്ണി ലിയോണ്‍ പ്രധാനവേഷത്തില്‍ എത്തുന്ന മലയാള ചിത്രം രംഗീലയുടെ ചിത്രീകരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. എന്തായാലും സണ്ണിയുടെ മറുപടി കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.