തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിംഗ് യന്ത്രങ്ങളിൽ വ്യാപക ക്രമക്കേടു നടന്നതായുള്ള വാർത്തകൾ തള്ളി ബിജെപി. ഇത്തരം വാർത്തകൾ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും മുൻകൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
തോൽവി ഉറപ്പായതിനാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇവരുടെ നീക്കം. മാധ്യമങ്ങൾ ഇതിനു കൂട്ടുനിൽക്കരുത്. വോട്ടിംഗ് യന്ത്രങ്ങളിൽ തകരാറില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അധികൃതരും വ്യക്തമാക്കിയതാണെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.