ബെംഗളൂരുവിലെ മലയാളികള്‍ക്കിടയില്‍ പ്രധാന ചര്‍ച്ച വിഷയം കല്ലട ട്രാവെല്സില് നിന്നും ഓരോരുത്തരം നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ആണ്,മറ്റു സ്വകാര്യ ബസുകരും ഒട്ടും പിന്നില്‍ അല്ല.ഈ സമയത്ത് ആണ് ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നതു.കര്‍ണാടക ആര് ടി സി ക്കാരുടെ മാതൃകാപരമായ പെരുമാറ്റത്തിന്റെ കഥ പറയുകയാണ് അദ്ദേഹം.
മൈസൂര്‍ കഴിഞ്ഞ ശേഷമാണ് ബസ് കേടായത്. യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. എന്നാല്‍ ബസ് കേടായ വിവരം യാത്രക്കാരെ ജീവനക്കാര്‍ അറിയിച്ചില്ല. വണ്ടി റോഡിന്റെ ഓരം ചേര്‍ന്ന് നിര്‍ത്തിയിട്ടും, ബസ് ഓഫ് ചെയ്തില്ല ചെയ്തില്ല. എസി പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ ഇതൊന്നും അറിഞ്ഞില്ല. പിന്നീട് മൈസൂരുവില്‍ നിന്നും അതേ സൗകര്യങ്ങളുള്ള ബസ് എത്തിയ ശേഷമാണ് ജീവനക്കാര്‍ ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ അറിയുന്നത്. ഇരുട്ടത്ത് ജീവനക്കാര്‍ തന്നെ ടോര്‍ച്ച് അടിച്ചു എല്ലാവരേയും പുതിയ ബസിലേക്ക് മാറ്റുകയും,ലഗേജ് മാറ്റാന്‍ സഹായിക്കുകയും ചെയ്തു. കര്‍ണാടക ആര്‍ടിസിയില്‍ നിന്നുമുണ്ടായ മാതൃകാ പരമായ പെരുമാറ്റം ബെംഗളൂരു മലയാളിയായ ദിലീപ് മുതുമന എന്ന വ്യക്തിയാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
അദ്ധേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം :
ഇന്ന് രാത്രി നാട്ടിലേക്ക് വന്ന കര്‍ണ്ണാടക RTC, മൈസൂര്‍ കഴിഞ്ഞ ശേഷം ബസ് കേടായി,( അറിഞ്ഞത് വേറേ ബസ് എത്തിയ ശേഷം ജീവനക്കാര്‍ മാറാന്‍ പറഞ്ഞ ശേഷം ആണ് ). എല്ലാ യാത്രക്കാരും നല്ല ഉറക്കത്തില്‍ ആയിരുന്നു, ബസ് കേടായ ശേഷവും വണ്ടി ഓണാക്കി വച്ച് AC പ്രവര്‍ത്തിപ്പിച്ചതിനാല്‍ യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല, ഏകദേശം 3.30 ക്ക് മൈസൂരില്‍ നിന്ന് വേറേ multi axle ബസ് ആണ് എത്തിയത്,
ഇത് എഴുതാന്‍ കാരണം കല്ലട എന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ബസ് കേട് വന്ന ശേഷം യാത്രക്കാരേ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ കണ്ടു, അതും പുതിയ ബസ് എത്തിക്കാന്‍ മൂന്ന് മണിക്കൂര്‍ വഴിയില്‍ കിടത്തിയ ശേഷം
ഇവിടെ കര്‍ണ്ണാടക ബസ് ജീവനക്കാര്‍ വളരേ പക്വതയോടേ ആണ് സാഹചര്യം കൈകാര്യം ചെയ്തത്, ബസ് ഏതോ വിജനമായ സ്ഥലത്ത് കേടായിeപ്പായി എങ്കിലും AC ഒക്കെ ഓണ്‍ ചെയ്ത വെച്ച് സുഖമായി ഉറങ്ങാന്‍ സമ്മതിച്ചു,, മൈസൂരില്‍ നിന്ന് വേറേ വണ്ടി എത്തിച്ചു
എല്ലാവരേയും അതിന് ശേഷം വിളിച്ച് ഉണര്‍ത്തി
ഇരുട്ടത്ത് ജീവനക്കാര്‍ ടോര്‍ച്ച് അടിച്ചു എല്ലാവരേയും മാറ്റി, പലരുടെയും ലഗേജ് മാറ്റാന്‍ അവര്‍ സഹായിച്ചു
ഇപ്പോ വേറേ ഒരു ബസ്റ്റില്‍ (same class ) യാത്ര തുടരുന്നു
ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്ത ബസ് ജീവനക്കാര്‍ക്കും, ഒന്ന് കണ്ണ് അടച്ച് തുറക്കുന്നിതിന് മുന്‍പേ മറ്റൊരു ബസ് എത്തിച്ചു തന്ന KSRTC management നും ( കര്‍ണ്ണാടക ) എന്റെ പേരിലും യാത്രക്കാരുടെ പേരിലും നന്ദി അറിയിക്കുന്നു.