തിരുവനന്തപുരം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഓവർ ബ്രിഡ്ജ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി ശനിയാഴ്ച 12 ട്രെയിനുകൾ റദ്ദാക്കി. നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 10 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു (66308), ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു (66302), ആലപ്പുഴ വഴി യുള്ള എറണാകുളം-കൊല്ലം മെമു (66303), പാസഞ്ചർ ട്രയിനുകളായ എറണാകുളം-കോട്ടയം(56385), കോട്ടയം-എറണാകുളം(56390), എറണാകുളം-കായംകു ളം(56388), കായംകുളം-എറണാകുളം(56380), എറണാകുളം-ആലപ്പുഴ(56303), എറണാകുളം-കായംകുളം(56381), കായംകുളം-എറണാകുളം(56382), ആല പ്പുഴ-കൊല്ലം(56301).
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56365) എറണാകുളം ഠൗണ്‍ സ്റ്റേഷനും പുനലൂരിനും ഇടയിൽ റദ്ദാക്കി. പുനലൂർ-ഗുരുവായൂർ പാസഞ്ചർ(56366) പുനലൂരിനും എറണാകുളം ഠൗണ്‍ സ്റ്റേഷനും ഇടയിൽ റദ്ദാക്കി. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്(16307) ആ ലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിലും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലും ഭാഗികമായി റദ്ദാക്കി.
ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ: നാഗർകോവിൽ-മാംഗളൂർ പരശുറാം എക്സ്പ്രസ്(16650), തിരുവനന്തപുരം-ഹൈദരാബാദ് എക്സ്പ്രസ്(17229), കന്യാകുമാ രി-മുംബൈ എക്സ്പ്രസ്(16382), തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ്(12625), കന്യാകുമാരി-കഐസ്ആർ ബാംഗളൂർ എക്സ്പ്രസ്(16525), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്(12081), ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്(12626), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സപ്രസ്(17230), മാംഗളൂർ-നാഗർകോവിൽ പരശുറാം എക്സ്പ്രസ്(16649), ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്(12201). തിരുവ നന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ ശനിയാഴ്ച കോട്ടയം സ്റ്റേഷനിൽ 45 മിനിറ്റ് പിടിച്ചിടും.