വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നു ബോ​ധ​പൂ​ർ​വം പേ​രു​ക​ൾ നീ​ക്കം  ചെ​യ്യൽ; പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ അ​ന്വേ​ഷി​ക്കുമെന്ന് ടി​ക്കാ​റാം മീ​ണ

എം.​സു​രേ​ഷ്ബാ​ബു
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​ത്ത​വ​ണ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​താ​വു​ക​യും ചെ​യ്ത​വ​ർ പ​രാ​തി ന​ൽ​കി​യാ​ൽ അ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടീ​ക്കാ​റാം മീ​ണ. ഇ​ത്ത​ര​ത്തി​ൽ വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് പ​രാ​തി ന​ൽ​കാ​മെ​ന്നും അ​ദ്ദേ​ഹം രാഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച് രേ​ഖാ​മൂ​ലം പ​രാ​തി​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​വ​ണ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്ത​തെ​ല്ലാം ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ലെ​ത്തി​യ ചി​ല​രു​ടെ പേ​രു​ക​ൾ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​താ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ടെ​​ന്ന കാ​ര്യം വോ​ട്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബോ​ധ​പൂ​ർ​വ​മാ​യി പ​ട്ടി​ക​യി​ൽ നി​ന്നും വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യും നി​ല​വി​ലെ വി​ലാ​സ​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ നി​ന്നും നീ​ക്കി​യ​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ടീ​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി. അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം രാഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ലെ ആ​ളു​ക​ൾ​ക്കാ​ണ് കൂ​ടു​ത​ലും വോ​ട്ട​വ​കാ​ശം ന​ഷ്ട​മാ​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട​ർ​മാ​രി​ൽ ധാ​രാ​ളം വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ നി​ന്നും നീ​ക്കം ചെ​യ്തി​രു​ന്നു. വോ​ട്ടെ​ടു​പ്പി​ന്‍റെ ര​ണ്ട് ദി​വ​സം മു​ൻ​പ് സ്ലി​പ്പ് ല​ഭി​ച്ച​പ്പോ​ഴാ​ണ് പ​ല​ർ​ക്കും വോ​ട്ടി​ല്ലെ​ന്ന വി​വ​രം മ​ന​സ്സി​ലാ​യ​ത്.

അ​തേ സ​മ​യം കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ളും സ്ഥാ​നാ​ർഥി​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ധാ​രാ​ളം പേ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ നി​ന്നു നീ​ക്കം ചെ​യ്ത വി​വ​രം പ​ര​സ്യ​മാ​യി വ്യ​ക്ത​മാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ശ​ശി ത​രൂ​രും പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി കെ.​സു​രേ​ന്ദ്ര​നും ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Related posts