ബോളിവുഡ് താരം അക്ഷയ്കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും ടൈസ് നൗവിനേയും മിറര്‍ നൗവിനേയും പോലെയെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം.അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിന് ശേഷം ഖന്ന മോദിക്ക് നല്കിയ മറുപടിക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇത്തരമൊരു ചര്‍ച്ച വന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നോ എന്ന് അക്ഷയ് കുമാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നെന്നായിരുന്നു മോദിയുടെ മറുപടി.
‘തീര്‍ച്ചയായും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ട്. പുറത്ത് എന്താണ് നടക്കുന്നതെന്നറിയാന്‍ ഇത് ഉപകാരപ്പെടുന്നു. നിങ്ങളുടേയും ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റുകളും ഞാന്‍ വായിക്കാറുണ്ട്. അവര്‍ക്ക് എന്റെ അടുത്തുള്ള ദേഷ്യം കാണുമ്പോള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം വളരെ സുഖകരമായിരിക്കുമെന്ന് ഞാന്‍ മനസിലാക്കുന്നു.’
ഇതിന് പിന്നാലെ മറുപടിയുമായി ട്വിങ്കിള്‍ ഖന്ന എത്തി. മോദിയുടെ കമന്റിന് പ്രതികരണമായി ട്വിങ്കിള്‍ ഖന്ന പറഞ്ഞത് ഞാന്‍ ഇതിനെ മനസിലാക്കുന്നത് ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പ്രധാനമന്ത്രി അറിഞ്ഞാല്‍ മാത്രം മതിയാവില്ല മറിച്ച് എന്റെ വിമര്ശനങ്ങള്കൂടി വായിക്കുന്നുണ്ട് എന്നതാണ്.
എന്നാല്‍ ഇവര്‍ തമ്മിലുള്ള സംഭാഷണം വൈറല്‍ ആയി അധിക സമയമൊന്നും വൈകാതെ സോഷ്യമീഡിയയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.
ഒരേ മീഡിയ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ടൈംസ് നൗവും മിറര്‍ നൗ ചാനലുകളും രാഷ്ട്രീയത്തില്‍ വൈരുദ്ധ്യപൂര്‍ണമായ നിലപാടുകളുമായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദിയുടെ പ്രതികരണം.
അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും ബോളിവുഡില്‍ ടൈംസ് നൗവിന്റെയും മിറര്‍ നൗവിന്റെയും തിയറിയാണ് പിന് തുടരുന്നത്. സ്വാതി ചതുര്‍വേദി പറഞ്ഞു. അക്ഷയ് ബി.ജെ.പിയെ പിന്തുണക്കുകയും ടിങ്കിള്‍ മോദിയുടെ വിമര്‍ശകയുമാണ്. അതുപോലെ ടൈംസ് നൗ ഹിന്ദുത്വ ഐഡിയോളജി പിന്തുടരുകയും ബി.ജെ.പിയെ പിന്തുണക്കുകയും ചെയ്യുന്നു.എന്നാല്‍ മിറര്‍ നൗ ബി.ജെ.പി ഇതര മണ്ഡലങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
I have a rather positive way of looking at this-Not only is the Prime Minister aware that I exist but he actually reads my work 🙂 🙏 https://t.co/Pkk4tKEVHm
— Twinkle Khanna (@mrsfunnybones) April 24, 2019
#WATCH PM Narendra Modi speaks on Akshay Kumar & Twinkle Khanna pic.twitter.com/r0Y2fCjaK0
— ANI (@ANI) April 24, 2019