സ​ണ്ണി ഡി​യോ​ളി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം; ബി​ജെ​പി ച​തി​ച്ചെ​ന്ന് വി​നോ​ദ് ഖ​ന്ന​യു​ടെ ഭാ​ര്യ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ബോ​ളി​വു​ഡ് ന​ട​ൻ സ​ണ്ണി ഡി​യോ​ളി​നെ പ​ഞ്ചാ​ബി​ലെ ഗു​ർ​ദാ​സ്പൂ​രി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നെ​തി​രേ മു​ൻ എം​പി വി​നോ​ദ് ഖ​ന്ന​യു​ടെ ഭാ​ര്യ ക​വി​ത ഖ​ന്ന രം​ഗ​ത്ത്. താ​ൻ ച​തി​ക്ക​പ്പെ​ട്ടു​വെ​ന്ന് ക​വി​ത പ​റ​ഞ്ഞ​താ​യി പി​ടി​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ല്ലാ സാ​ധ്യ​ത​ക​ളും ഇ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര്യ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത് അ​ട​ക്ക​മു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും നാ​ലു ത​വ​ണ ഗു​ർ​ദാ​സ്പൂ​രി​ലെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച വി​നോ​ദ് ഖ​ന്ന​യു​ടെ ഭാ​ര്യ പ​റ​ഞ്ഞു.

ര​ണ്ടു വ​ർ​ഷം മു​ന്പ് വി​നോ​ദ് ഖ​ന്ന അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​രു​ന്നു. അ​ന്നു ക​വി​ത സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നു ക​രു​ത​പ്പെ​ട്ടെ​ങ്കി​ലും വ്യ​വ​സാ​യി​യാ​യ സ്വ​ര​ണ്‍ സ​ലാ​രി​യ​യെ​യാ​ണ് ബി​ജെ​പി മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സു​നി​ൽ ജാ​ക്ക​റി​നോ​ട് സ​ലാ​രി​യ ദ​യ​നീ​യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ണ്ണി ഡി​യോ​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ൻ ധ​ർ​മേ​ന്ദ്ര രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ൽ​നി​ന്നു ലോ​ക്സ​ഭാം​ഗ​മാ​യി​ട്ടു​ണ്ട്. ധ​ർ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ​യും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ഹേ​മ​മാ​ലി​നി യു​പി​യി​ലെ മ​ഥു​ര​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ്. 2014ലും ​ഹേ​മ​മാ​ലി​നി മ​ഥു​ര​യി​ൽ​നി​ന്നു വി​ജ​യി​ച്ചി​രു​ന്നു.

Related posts