സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സിനെതിരായു​ള്ള പീ​ഡ​നാ​രോ​പ​ണം! പി​ന്നി​ൽ ബി​സി​ന​സ് ഗ്രൂ​പ്പ്; ല​ക്ഷ്യം ര​ഞ്ജ​ൻ ഗൊ​ഗോ​യു​ടെ രാ​ജി

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റിസിനെ​തി​രേ​യു​ള്ള പീ​ഡ​നാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നി​ൽ രാ​ജ്യ​ത്തെ വ​ലി​യ കോ​ർ​പ്പ​റേ​റ്റ് ക​ന്പ​നി​യാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ഉ​ത്സ​വ് ബെ​യി​ൻ​സ്. ഇ​വ​രു​ടെ ല​ക്ഷ്യം ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യുടെ രാ​ജി​യാ​ണ്. സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഉ​ത്സ​വ് ബെ​യി​ൻ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി​ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി​യു​ത്ത​ര​വു തി​രു​ത്തി​യ​തി​ന് ത​പ​ൻ കു​മാ​ർ ച​ക്ര​വ​ർ​ത്തി, മാ​ന​വ് ശ​ർ​മ എ​ന്നി​വ​രാ​ണ് ര​ണ്ടു​മാ​സം മു​ൻ​പ് സു​പ്രീം കോ​ട​തി​യി​ൽ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്. ഇ​വ​രും മ​റ്റു ചി​ല​രു​മാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്നാ​ണ് ഉ​ത്സ​വ് ബെ​യി​ൻ​സ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ സി​ബി​ഐ, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ മേ​ധാ​വി​ക​ളെ​യും ഡ​ൽ​ഹി പോ​ലീ​സ് ക​മ്മി​ഷ​ണ​റെ​യും വി​ളി​ച്ചു​വ​രു​ത്തി സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ പ​റ​യു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ത്യ​വാ​ങ്മൂ​ല​മാ​യി ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. പീ​ഡ​നാ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് സു​പ്രീം കോ​ട​തി ഇ​ന്നു വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പീ​ഡ​നാ​രോ​പ​ണം ഉ​ന്ന​യി​ച്ച സു​പ്രീം കോ​ട​തി മു​ൻ ജീ​വ​ന​ക്കാ​രി​ക്കാ​യി ഹാ​ജ​രാ​കാ​നും പ​ത്ര​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കാ​നും ത​നി​ക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഇ​ദ്ദേ​ഹം മ​റ്റൊ​രു സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു.

ഇ​തി​ൽ ജെ​റ്റ് എ​യ​ർ​വെ​യ്സ് മേ​ധാ​വി ന​രേ​ഷ് ഗോ​യ​ൽ, ദാ​വൂ​ദ് ഇ​ബ്രാ​ഹിം, ത​ട്ടി​പ്പു പ​ശ്ചാ​ത്ത​ല​മു​ള്ള റൊ​മേ​ഷ് ശ​ർ​മ തു​ട​ങ്ങി​യ​വ​രെ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് ഉ​ത്സ​വ് നി​ല​പാ​ടെ​ടു​ത്തു.

അ​വി​ശ്വ​ാസ​വു​മാ​യി പ​രാ​തി​ക്കാ​രി

അ​തേ​സ​മ​യം ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ്ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന സു​പ്രീം കോ​ട​തി ആ​ഭ്യ​ന്ത​ര സ​മി​തി​യി​ൽ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി പ​രാ​തി​ക്കാ​രി രം​ഗ​ത്ത് എ​ത്തി. ജ​സ്റ്റീ​സ് ര​മ​ണ​യെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്താ​നും അ​വ​ഗ​ണി​ക്കാ​നു​മാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ അ​വ​ർ വ്യ​ക്ത​മാ​ക്കി.

പ​രാ​തി​ക്കാ​രി​യോ​ട് നാ​ളെ ഹാ​ജ​രാ​കാ​ൻ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് സ​മി​തി​യി​ൽ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​വ​ർ ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ്. ത​ന്‍റെ ഭാ​ഗം കേ​ൾ​ക്കാ​തെ വ്യ​ക്തി​ഹ​ത്യ ന​ട​ക്കു​ന്നു​വെ​ന്നും പ​രാ​തി​ക്കാ​രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts