ശാസ്താംകോട്ട :ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിക്ക് ജീവിതത്തിൽ ആദ്യമായി വോട്ട് ചെയ്തു എന്ന് ഫേസ്ബുക്കിൽ കുറിച്ച യുവാവിനെ രാത്രിയിൽ ഒരുസംഘം വീട്ടിൽ കയറി മർദ്ദിക്കുകയും പോർച്ചിൽ കിടന്ന കാർ നശിപ്പിക്കുകയും ചെയ്തതായി പരാതി.ശാസ്താംകോട്ട മനക്കര പടിഞ്ഞാറേ പൊയ്കയിൽ പ്രത്യുഷ് മുരളിക്കാണ് മർദ്ദനം ഏറ്റത് .കഴിഞ്ഞദിവസം രാത്രി യായിരുന്നു സംഭവം നടന്നത് .
കോൺഗ്രസ് അനുഭാവിയായിരുന്ന പ്രത്യുഷ് തെരെഞ്ഞെടുപ്പ് ദിവസം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബൂത്ത് ഓഫീസിൽ സജീവമായിരുന്നു . ഇതിൽ വിറളി പൂണ്ട ചില ർ വൈകുന്നേരം ശാസ്താംകോട്ട ടൗണിൽ വെച്ച് പ്രത്യുഷമായി വെക്കേറ്റം ഉണ്ടാകുകയും രാത്രിയിൽ വീട്ടിൽ കയറി മർദിക്കുകയും ആയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പോർച്ചിൽ കിടന്ന ഹോണ്ട സിറ്റി കാറിന്റെ ഗ്ലാസുകൾ പൊട്ടിക്കുകയും കല്ലും കമ്പി പാരയും ഉപയോഗിച്ച് കാർ നശിപ്പിക്കുകയം ചെയ്തു.
തലക്ക് പരിക്കേറ്റ പ്രത്യുഷിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തന്നെ മർദിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിനോ , ബിൻഷാദ് , വിഷ്ണു പുഷ്പൻ എന്നിവരാണെന്ന് കാണിച്ച് പ്രത്യുഷ് ശാസ്താംകോട്ട പോലീസിൽ പരാതി നൽകി .