അർജുൻ രാംപാൽ അച്ഛനാകുന്നു. കാമുകി ഗബ്രിയേല ഡെമിട്രിയാഡെസിനൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചാണ് താരം സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്.
“നിന്നെ ലഭിച്ചതിലും എല്ലാം പഴയത് പോലെ ആരംഭിക്കുവാനായതിലും ഞാൻ അതിയായി സന്തോഷിക്കുന്നു. ഈ കുഞ്ഞിനെ എനിക്ക് നൽകുന്നതിന് നന്ദി പറയുന്നു’. എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചത്.
മെഹർ ജെസിയ ആണ് അർജുൻ രാംപാലിന്റെ ആദ്യ ഭാര്യ. 20 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹമോചിതരായത്.