എടിഎം മെഷിനുള്ളിൽ കയറിയ പാമ്പിനെ പിടികൂടി. കോയമ്പത്തൂരിലെ തണ്ണീർപന്തൽ റോഡിനു സമീപം പ്രവർത്തിക്കുന്ന ഐഡിബിഐ ബാങ്കിന്റെ എടിഎം മെഷിനുള്ളിലാണ് പാമ്പ് കയറിയത്.
എടിഎം മെഷിൻ തുറന്ന് അതിനുള്ളിൽ നിന്നും പാമ്പിനെ ഒരാൾ പിടികൂടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അക്രമാസക്തമായ പാമ്പ് ഇദ്ദേഹത്തെ ആക്രമിക്കുവാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
കടുത്ത ചൂടിൽ നിന്നും രക്ഷനേടാനാകാം പാമ്പ് ഇതിനുള്ളിൽ കയറിയതെന്ന് പാമ്പിനെ പിടികൂടിയയാൾ വ്യക്തമാക്കി. ന്യൂസ് ഏജൻസിയായ എഎൻഐയാണ് ഈ ദൃശ്യങ്ങൾ വീഡിയോയിലൂടെ പങ്കുവച്ചത്.