വൈപ്പിൻ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ കെട്ടടങ്ങിയതോടെ മുനന്പം മാതൃകാ ഫിഷിംഗ് ഹാർബറിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും കടലാസിലൊതുങ്ങി.
അന്താരാഷ്ട്ര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘം എഴുപതിൽപരം ശ്രീലങ്കൻ അഭയാർഥികളെ മുനന്പത്തെത്തിച്ച് മത്സ്യബന്ധന ബോട്ട് വഴി ഓസ്ട്രേലിയയ്ക്ക് കടത്തിയെങ്കിലും ഹാർബറിൽ സിസിടിവി കാമറകൾ ഇല്ലാതിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് മുനന്പം ഹാർബറിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ ഫിഷറീസ് വകുപ്പ് അടിയന്തരമായി തീരുമാനമെടുത്തത്. കാമറകൾ സ്ഥാപിക്കാൻ കേന്ദ്ര ഇന്റലിജന്റ്സ്, സംസ്ഥാന ഇന്റലിജന്റ്സ് എന്നിവരുടെ നിർദേശം കൂടിയുണ്ടായിരുന്നു.
ഇതു പ്രകാരം 16 കാമറകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും കഴിഞ്ഞ സാന്പത്തിക വർഷത്തെ ഫണ്ടിൽനിന്നു കാമറകൾ സ്ഥാപിക്കാനും പരിപാലിക്കു വാന ുമായി 36 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിക്കുകയും ചെയ്തു.
തുടർന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള ഹാർബർമാനേജ്മെന്റ് കമ്മിറ്റി ഇതു സംബന്ധിച്ച ജോലികൾ കെൽട്രോണിനെ ഏൽപിക്കുകയും ചെയ്തു. ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽനിന്നു ഉത്തരവ് ഇറങ്ങിയാൽ ഉടൻ കാമറകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കുമെന്നും മാർച്ച് 31 നു മുന്പ് കാമറകൾ സ്ഥാപിക്കുമെന്നുമായിരുന്നു പ്രഖ്യാനം.
എന്നാൽ മാർച്ച് മാസം കഴിഞ്ഞ് ഇപ്പോൾ ഏപ്രിലും കഴി യാറായിട്ടും ഇതുവരെ കാമറ സ്ഥാപിക്കുന്നതിനുള്ള ജോലികളൊന്നും ഹാർബറിൽ തുടങ്ങി യിട്ടുപോലുമില്ല.