മാഡ്രിഡ്: ലാ ലിഗയിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ ശനിദശ തുടരുന്നു. കുഞ്ഞൻമാരായ ഗെറ്റാഫെ ഏഴു വർഷത്തിനിടെ ആദ്യമായി റയലിനെതിരായുള്ള മത്സരത്തിൽ പോയിന്റ് സ്വന്തമാക്കി. റയലിനെ ഗോൾ രഹിത സമനിലയിൽ കുടുക്കിയാണ് ഗെറ്റാഫെ തങ്ങളുടെ ചരിത്രപോയിന്റ് സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയിൽ റയലിനു പിന്നിൽ നാലാമതായി ഗെറ്റാഫെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
റയൽ ഗോൾ കീപ്പർ കെയ്ലർ നവാസ് രണ്ട് സൂപ്പർ സേവുകൾ നടത്തിയില്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു. ജോർജെ മൊലിന, ജാമി മാട്ട എന്നിവരുടെ ഷോട്ടുകളാണ് നവാസ് നിഷേധിച്ചത്. റയൽ നിരയിൽ കരിം ബെൻസേമയും സുവർണാവസരം പാഴാക്കി.
ഗെറ്റാഫെ കീപ്പർ ഡേവിഡ് സോറിയയുടെ നേർക്ക് പന്ത് അടിച്ചുനൽകി ബെൻസേമ അവസരം തുലച്ചു.ഏപ്രിലിൽ റയലിനായി ബെൻസേമ മാത്രമാണ് സ്കോർ ചെയ്തിരിക്കുന്നത്. അവരുടെ എട്ട് ഗോളകളും ബെൻസേമയുടെ ബൂട്ടിൽനിന്നായിരുന്നു.