വൈക്കം : ശക്തമായ കാറ്റിൽ വേന്പനാട്ടു കായലിൽ വള്ളം മറിഞ്ഞ് കാണാതായ കക്കാവാരൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ചെമ്മനാകരി പുത്തൻതറ സത്യന്റെ (52) മൃതദേഹമാണ് ഇന്നു രാവിലെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വേന്പനാട്ടു കായലിലെ മത്തുങ്കൽ ഭാഗത്തു നിന്നു കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം നാലിനു മത്സ്യബന്ധനത്തിലേർപ്പെട്ട 18 ഓളം വള്ളങ്ങൾ ശക്തമായ കാറ്റിൽ ആടി ഉലയുകയും ഇതിൽ നാലു വള്ളങ്ങൾകായലിൽമറിയുകയുമായിരുന്നു.വള്ളം മറിഞ്ഞപ്പോൾ മറ്റു തൊഴിലാളികൾ വള്ളത്തിൽ പിടിച്ചു കിടന്നു. വള്ളത്തിൽ പിടികിട്ടാതിരുന്ന സത്യൻ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു.
സഹപ്രവർത്തകർ ഉടൻ തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. തുടർന്ന് വൈക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സും വൈക്കം പൊലീസും നാട്ടുകാരും ചേർന്ന് കായലിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മത്തുങ്കലിൽ നിന്നു മൃതദേഹം കണ്ടെത്തിയത്.ഭാര്യ: ഉഷ .മക്കൾ: അനുലക്ഷ്മി, സനുജ. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.