തൃശൂരിൽ മ​ല​മ്പനി ​ഭീതി; രോ​ഗം പ​ട​ർ​ന്ന​തു പ​ത്തുപേ​ർ​ക്ക് ; മലമ്പ​നി നി​വാ​ര​ണ യ​ജ്ഞം തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ വി​ഭാ​ഗം

തൃ​ശൂ​ർ: നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ൽ പ​ത്തുപേ​ർ​ക്കു മ​ല​ന്പ​നി ക​ണ്ടെ​ത്തി. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഒ​രു സ്ത്രീ​യ​ട​ക്കം പ​ത്തു പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. രോ​ഗം ത​ട​യാ​ൻ മ​ല​ന്പ​നി നി​വാ​ര​ണ യ​ജ്ഞം തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ലോ​ക മ​ല​ന്പ​നി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ളും ബോ​ധ​വ​ത്കര​ണ​വും ന​ട​ത്തി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. 2020ഓ​ടെ കേ​ര​ള​ത്തി​ൽനി​ന്നു മ​ല​ന്പ​നി നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

മ​ല​ന്പ​നി ഇ​ല്ലാ​താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് ജോ​ലി​ക്കും മ​റ്റും വ​ന്നവർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും മ​റ്റും ന​ട​ത്താ​ൻ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും മ​ല​ന്പ​നി ക​ണ്ടെ​ത്തി​യാ​ലു​ട​ൻ റി​പ്പോ​ർ​ട്ടു ചെ​യ്യാ​ൻ നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാവ​കു​പ്പു പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്കിയി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Related posts