ഭോപ്പാൽ: ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ പ്രജ്ഞാ സിംഗ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇറങ്ങില്ലെന്ന് ബിജെപി മുസ്ലിം നേതാവ് ഫാത്തിമ റസൂൽ സിദ്ദിഖ്.
മുസ്ലിംകളുമായി ബന്ധപ്പെട്ട ആളുകളെ വേദനിപ്പിക്കുന്നതാണ് പ്രജ്ഞാ സിംഗിന്റെ പ്രസ്താവന. മതപരമായ പ്രസ്താവനയിൽ അവർ മാപ്പ് പറയണമെന്നും ഫാത്തിമ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പോലീസ് ഉദ്യോഗസ്ഥന് ഹേമന്ത് കര്‍ക്കറയ്ക്കെതിരെ പ്രജ്ഞാ സിംഗ് നടത്തിയ അധിക്ഷേപ പരാമര്‍ശം തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും അവർ പറഞ്ഞു.
ശിവരാജ് സിംഗ് ചൗഹാനെതിരെ പ്രജ്ഞാ നടത്തിയ പരാമർശം അദ്ദേഹത്തിന്റെ പ്രതിച്ഛായതന്നെ തകരുന്നതിന് കാരണമായി. മുസ്ലിംകളുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളാണ് ശിവരാജ് സിംഗ് ചൗഹാനെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.
ബാബ്റി മസ്ജിദ് തകർത്തതിലുള്ള തന്റെ പങ്കിൽ അഭിമാനമുണ്ടെന്ന് പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു.