തണ്ണിത്തോട്: അടവി ഇക്കാ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച മുളം കുടിലുകൾ തകർച്ചയിൽ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി തണ്ണിത്തോട് പേരു വാലിയിൽ ലക്ഷങ്ങൾ മുടക്കി വിനോസഞ്ചാര പദ്ധതിക്ക് തുടക്കമിട്ടത്.
കുട്ടഞ്ചി സവരിയായിരുന്നു പ്രധാന ആകർഷണം. ഇതിനു പുറമെ കല്ലാറിന്റെ തീരത്ത് നിർമ്മിച്ച മുളം വീടുകളിൽ അന്തിയുറങ്ങാനും സൗകര്യം ഒരുക്കിയിരുന്നു. സംസ്ഥാന ബാംബു കോർപറേഷനാണ് 40 ലക്ഷം രൂപ ചെലവിൽ 5 മുളം വിടുകൾ നിർമ്മിച്ചു നൽകിയത്.
പിന്നീട് ആദ്യകാലത്ത് ഇതിന്റെ അറ്റകുറ്റപ്പണികൾ കോർപറേഷൻ നടത്തിയെങ്കിലും പിന്നിട് അതുണ്ടായില്ല. ഒന്നര വർഷം മുമ്പ് 70 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികൾ നടത്തി ഇതിന്റെ മോഡി കൂട്ടിയിരുന്നു. ഇവിടെ പുതുതായി മറ്റൊരു വിശ്രമ കേന്ദ്രവും നിർമ്മിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ഏറെ മാസങ്ങളായി രണ്ടു വീടുകൾ തകർച്ചയിലാണ്. അവധിക്കാലമായിരുന്നിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല. നിരവധി പേരാണ് ഇവിടെ താമസിക്കാനായി എത്തിയിരുന്നത്. 5000 രൂപയായിരുന്നു വീടൊന്നിന്റെ വാടക. കുട്ട വഞ്ചിയിൽ യാത്ര ചെയ്യണമെങ്കിൽ 500 രൂപയാണ് നാലുപേർക്കുള്ള നിരക്ക്. അവധി ദിനങ്ങളിലാണ് ഏറ്റവുമധികം പേർ ഇവിടെ എത്തുന്നത്.
അനവധി സാധ്യതകളുള്ള ഒരു കേന്ദ്രത്തെയാണ് അധികൃതർ തകർക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇവിടേക്ക് നിർദേശിച്ചിരുന്ന പദ്ധതികൾ പലതും വനം വകുപ്പ് നടപ്പാക്കാൻ തയാറാകുന്നില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.