ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ച് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു;ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

അ​ന്പ​ല​പ്പു​ഴ: ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ച് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു. അ​മൃ​ത ലോ​ജ​സ്റ്റി​കി​ന്‍റെ കൊ​ച്ചി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യി​ന​ർ ആ​ണ് കാ​ക്കാ​ഴം മേ​ൽ​പ്പാ​ല​ത്തി​ലെ ന​ട​പ്പാ​ത​യി​ലി​ടി​ച്ച​ത്.

ഈ ​ഭാ​ഗ​ത്തെ അ​ഞ്ചു​മീ​റ്റ​റോ​ളം കൈ​വ​രി​ക​ൾ ത​ക​ർ​ന്നു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ടെ​യി​ന​ർ മേ​ൽ​പ്പാ​ല​ത്തി​ലേ​യ്ക്കു ക​യ​റു​ന്ന​തി​നി​ടെ സൈ​ഡ് റോ​ഡി​ൽ നി​ന്നും മാ​റ്റാ​രു വാ​ഹ​നം ക​യ​റി വ​ന്ന​പ്പോ​ൾ ബ്രേ​ക്ക് പി​ടി​ച്ച ക​ണ്ടെ​യി​ന​ർ നി​യ​ന്ത്ര​ണം​തെ​റ്റി എ​തി​ർ ഭാ​ഗ​ത്തെ കൈ​വ​രി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ർ മ​ല​പ്പു​റം സ്വ​ദേ​ശി സ​തീ​ഷ് (42) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ക​ണ്ടെ​യി​ന​ർ മേ​ൽ​പ്പാ​ല​ത്തി​ൽ നി​ന്നും മാ​റ്റാ​ത്ത​തി​നാ​ൽ ഒ​രു ഭാ​ഗ​ത്തു കൂ​ടി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് പാ​ല​ത്തി​ന്‍റെ ര​ണ്ടു ഭാ​ഗ​ത്തും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്.

Related posts