ന്യൂഡൽഹി: 20 രൂപയുടെ പുതിയ കറൻസി നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ പുറത്തിറക്കും. പച്ചകലർന്ന മഞ്ഞയാണ് പുതിയ നോട്ടിന്റെ നിറം.
കറൻസിയിൽ മഹാത്മാഗാന്ധിയുടെ ചിത്രം മധ്യത്തിലായിരിക്കും. ആർബിഐ ഗവർണർ ശക്തികാന്ത് ദാസിന്റെ ഒപ്പോടുകൂടിയായിരിക്കും പുറത്തിറങ്ങുക. നോട്ടിന്റെ മറുവശത്ത് ചരിത്ര പ്രസിദ്ധമായ എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിയ്ക്കുന്നത്.