അറിഞ്ഞില്ല, ആരും പറഞ്ഞില്ല! അജു വര്‍ഗീസിന് സ്‌നേഹസമ്മാനമായി മോഹന്‍ലാല്‍ വരച്ചു നല്‍കിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍; ഈ കഴിവ് ഞങ്ങള്‍ അറിയാതെ പോയല്ലോ എന്ന് പരിഭവവും

കരകൗശല വസ്തുക്കളും പെയിന്റിംഗുകളുമെല്ലാം വളരെയേറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ ചിത്ര രചനയിലും അഗ്രഗണ്യനാണ് മോഹന്‍ലാല്‍ എന്നതിനെക്കുറിച്ച് പലര്‍ക്കും അറിവില്ല. എന്നാല്‍ തെളിവ് സഹിതം അത് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അജു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മോഹന്‍ലാല്‍ വരച്ച മൂന്നു ചിത്രങ്ങള്‍ താരത്തിനു നന്ദി പറഞ്ഞുകൊണ്ട് അജു വര്‍ഗീസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെയും കാണാം. അമൂല്യമായ സമ്മാനം, സ്‌നേഹത്തിന്റെ കയ്യൊപ്പ് എന്ന ഹാഷ്ടാഗുകളോടെയാണ് അജു ചിത്രങ്ങള്‍ പങ്കുവച്ചത്. താരത്തിനോടുള്ള സ്‌നേഹവും ആദരവും രേഖപ്പെടുത്തിക്കൊണ്ട് അജു കുറിച്ചു, ‘നന്ദി ലാല്‍ സര്‍’!

ലെറ്റര്‍ പാഡില്‍ പേന കൊണ്ടു വരച്ചതാണ് ചിത്രങ്ങള്‍. ‘അജുവിന്, സ്‌നേഹത്തോടെ’ എന്നെഴുതിയിരിക്കുന്നതും കാണാം. താരത്തിന്റെ കയ്യൊപ്പോടുകൂടിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് ആരാധകരായിരുന്നു. ‘ലാലേട്ടന്‍ ഇത്ര നന്നായി വരയ്ക്കുമെന്ന് ആരും പറഞ്ഞില്ലാ,’ എന്നാണ് ബഹുഭൂരിപക്ഷം ആരാധകരുടെയും കമന്റ്. ലൂസിഫറിലെ ഇല്ലുമിനാട്ടിയാണോ ഇതെന്ന് ചോദിച്ചെത്തിയവരും ഉണ്ട്.

 

View this post on Instagram

 

Thank you LAL sir 🤩❤️😎🤗🙏 #precious #gifts #signatureoflove #lovenrespect

A post shared by Aju Varghese (@ajuvarghese) on

Related posts