ബിജെപി വെറും 170 സീറ്റിലൊതുങ്ങും, കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത കുതിപ്പില്‍ ലഭിക്കുക 213 സീറ്റിലേറെ!! അമേരിക്കന്‍ മാധ്യമത്തിന്റെ സര്‍വേഫലം കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു, സര്‍വേ പറയുന്നതിങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തിരിച്ചടി നേരിടുമെന്ന് അമേരിക്കന്‍ വെബ്‌സൈറ്റായ ‘മീഡിയം ഡോട്ട് കോമിന്റെ സര്‍വെഫലം. കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും ബി.ജെ.പിക്ക് 170 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും സൈറ്റില്‍ വ്യക്തമാക്കുന്നു.

ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ 39 ശതമാനം വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുക. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 31 ശതമാനം വോട്ടാണ്. അത് ഇത്തവണയും നേടുമെന്ന് സര്‍വെയില്‍ പറയുന്നു. മറ്റു പാര്‍ട്ടികള്‍ക്ക് മൊത്തത്തില്‍ 160 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 20,500ഓളം ജനങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ സംഘം ഫലം വിലയിരുത്തിയത്. ഒരു ബ്രിട്ടീഷ് ഗവേഷണ സംഘത്തിന്റെ പഠനഫലം വിലയിരുത്തിയാണ് ഫലം പുറത്ത് വിട്ടത്.

ഗവേഷണ സംഘത്തോട് പ്രതികരിച്ചവരില്‍ 48 ശതമാനം പേര്‍ സ്ത്രീകളും 52 പേര്‍ പുരുഷന്മാരുമാണ്.എന്നാല്‍ സര്‍വെക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സര്‍വേ ഏജന്‍സിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖാണ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്. ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താത്ത സര്‍വെ ഇങ്ങനെ വിശ്വസിക്കും എന്നും ചിലര്‍ ചോദിക്കുന്നു.

Related posts