ആ​ഘോ​ഷ​പൂ​ർ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​റ​ന്മു​ള വൈ​ദ്യു​തി സു​ര​ക്ഷാ ഗ്രാ​മം പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്ത് ആ​ദ്യ വൈ​ദ്യു​തി സു​ര​ക്ഷാ ഗ്രാ​മ പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ കു​ടു​ങ്ങി. ആ​ഘോ​ഷ​പൂ​ർ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി പ്ര​ഹ​സ​ന​മാ​യി മാ​റി​യെ​ന്ന് ആ​ക്ഷേ​പം.വേ​ന​ൽ​മ​ഴ ആ​രം​ഭി​ച്ച​തോ​ടെ വൈ​ദ്യു​തി സു​ര​ക്ഷാ ഗ്രാ​മം ഭീ​ഷ​ണി​യി​ലാ​ണ്. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ ആ​റ​ന്മു​ള​യി​ൽ സ​ർ​വ​നാ​ശം വി​ത​യ്ക്കു​ക​യാ​ണ്. വൈ​ദ്യു​തി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പോ​ലും ഫ​ല​പ്ര​ദ​മ​ല്ല.

ആ​റ​ന്മു​ള ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ കൈ​യെ​ത്തും ഉ​യ​ര​ത്തി​ലാ​ണ്. ഇ​തി​ന്‍റെ ഫ്യൂ​സ് കാ​രി​യ​റു​ക​ൾ തു​റ​ന്ന ജാ​ല​ക​മാ​ണ്. ഇ​വ​യും കൈ​യെ​ത്തും ഉ​യ​ര​ത്തി​ലാ​ണ്. ത​ന്നെ​യു​മ​ല്ല ഏ​റെ കാ​രി​യ​റു​ക​ൾ​ക്കും സു​ര​ക്ഷാ ക​വ​ചം പോ​ലു​മി​ല്ല. വേ​ന​ൽ​മ​ഴ​യി​ലെ ഇ​ടി​മി​ന്ന​ലി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ ഫ്യൂ​സ് കാ​രി​യ​റു​ക​ളി​ൽ നി​ന്ന് പൊ​ട്ടി​ത്തെ​റി​യും തീ​യും നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

ട്രാ​ൻ​സ്ഫോ​ർ​മ​റി​നു തൊ​ട്ട​ടു​ത്താ​ണ് വെ​യ്റ്റിം​ഗ്ഷെ​ഡ്. പ​ന്ത​ളം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് കാ​ത്ത് നി​ര​വ​ധി യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ഇ​വി​ടെ എ​ത്താ​റു​ണ്ട്. മ​ഴ പെ​യ്യു​ന്പോ​ൾ വെ​യ്റ്റിം​ഗ്ഷെ​ഡി​ൽ അ​ഭ​യം തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടും. ഇ​തി​നോ​ടു ചേ​ർ​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

ആ​റ​ന്മു​ള സ​ന്പൂ​ർ​ണ വൈ​ദ്യു​തി സു​ര​ക്ഷാ ഗ്രാ​മം പ​ദ്ധ​തി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം മു​ന്നി​ൽ ക​ണ്ട് ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​ഞ്ചി​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ഘോ​ഷ​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത​ല്ലാ​തെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ടാ​യി​ല്ല. ഉ​ദ്ഘാ​ട​നം ന​ട​ന്ന ആ​റ​ന്മു​ള കു​ള​മാ​പ്പു​ഴി ജം​ഗ്ഷ​നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ പോ​ലും ന​വീ​ക​രി​ച്ചി​രു​ന്നി​ല്ല. മ​ന്ത്രി എം.​എം. മ​ണി എ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നു പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ തു​ട​ർ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.

കെ​എ​സ്ഇ​ബി, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പ​ക്ട​റേ​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്ത മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 9000ൽ ​അ​ധി​കം വ​രു​ന്ന വീ​ടു​ക​ളി​ൽ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. വീ​ടു​ക​ളി​ൽ സ​ർ​വേ ന​ട​ത്തി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ക​യെ​ന്ന​താ​ണ് ഇ​തി​ൽ പ്ര​ധാ​നം. വ​യ​റിം​ഗു​ക​ളു​ടെ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്തി ലൈ​നു​ക​ൾ​ക്കും പോ​സ്റ്റു​ക​ൾ​ക്കും അ​ട​ക്കം സു​ര​ക്ഷ ഒ​രു​ക്കു​ക​യെ​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

Related posts