മ​ദ്യ ല​ഹ​രി​യി​ൽ  ആ​ശു​പ​ത്രി അ​ടി​ച്ചു ത​ക​ർ​ത്തു; പിടിച്ചുമാറ്റാൻ ചെന്നപ്പോൾ കൈത്തണ്ട് മുറിച്ചു ആത്മഹത്യാശ്രമവും; പാറശാല ആശുപത്രിയിലെ സംഭവം ഇങ്ങനെ.

പാ​റ​ശ്ശാ​ല: മ​ദ്യ ല​ഹ​രി​യി​ൽ യു​വാ​വ് ആ​ശു​പ​ത്രി അ​ടി​ച്ചു ത​ക​ർ​ത്തു .സം​ഭ​വ​വു​മാ​യി ബ​ന്ധ​പെ​ട്ടു പാ​റ​ശ്ശാ​ല കു​ഴി​ഞാ​ൻ​വി​ള വീ​ട്ടി​ൽ വി​പി​ൻ (25 ) നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ൽ ആ​ശു​പ​ത്രി​ൽ എ​ത്തി​യ വി​പി​ൻ ഡോ​ക്ട​റു​ടെ ഡ്യൂ​ട്ടി റൂ​മി​ൽ ക​യ​റി അ​സ​ഭ്യം പ​റ​ഞ്ഞു.

ബ​ഹ​ളം കേ​ട്ടെ​ത്തി​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ കാ​ര്യം അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഇ​ദ്ദേ​ഹം വെ​ള്ള​കു​ടി​ക്കു​വാ​നാ​യി വ​ച്ചി​രു​ന്ന സ്റ്റീ​ൽ ഗ്ലാ​സ്സെ​ടു​ത്തു കൈ​ത്ത​ണ്ട മു​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ത​ട​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​നാ​യ വി​പി​ൻ ആ​ശു​പ​ത്രി​യി​ലെ ഗ്ലാ​സ്സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​പി​നെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ഇ​ന്ന് രാ​വി​ലെ വി​പി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts