അഞ്ചൽ : തൊഴിൽ പരിശീലന കേന്ദ്രങ്ങൾ അനുവദിപ്പിക്കാമെന്നും അതിലൂടെ തൊഴിലും നല്ല വരുമാനവും വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ രണ്ട് പേരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയം പുതുപ്പള്ളി സ്വദേശി വിഷ്ണു (28 ), അഞ്ചൽ സ്വദേശി പ്രദീപ് നമ്പൂതിരി (34 ) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചൽ സി .ഐ പി.ബി വിനോദ് കുമാർ ,എസ് ,ഐ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.അഞ്ചലിൽ ഒരുവ്യാജ സ്ഥാപനത്തിന്റെപേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
നിരവധി പേരാണ് പരാതിയുമായി രംഗത്തുള്ളത്. പരാതിക്കരുടെ എണ്ണം കൂടുമെന്നാണ് പോലീസ് കരുതുന്നത്. ഓഫീസ് ജീവനക്കാരിയായ ബിന്ദു ഒളിവിലാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ യോഗാ,തയ്യൽ, ബ്യൂട്ടീഷൻ കോഴ്സുകൾ പഠിപ്പിക്കുന്ന സെന്ററുകൾ ആരംഭിച്ചാൽ ഗവ. ആനുകൂല്യങ്ങളും നല്ല ശമ്പളവും, നൽകുമെന്നും യോഗ കോഴ്സിന് രജിസ്ട്രേഷൻ ഫീസ് അയ15000 വും തയ്യൽ, ബ്യൂട്ടീഷൻ കോഴ്സുകൾക്ക് അഫിലിയേഷൻ ഇനത്തിൽ ഒരു ലക്ഷം മുതലുമാണ് പ്രതികൾ പരാതിക്കാരിൽ നിന്നും തട്ടിയെടുത്തത്.