പേരാമ്പ്ര: മനോനില തെറ്റിയ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ടു പേരെ പോലീസ്അറസ്റ്റു ചെയ്തു.
പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ കൂത്താളി പാലക്കൂൽ തറയിൽ മനേഷ് (39), സഹോദരൻ പാലക്കൂൽ തറയിൽ മനോജൻ (43) എന്നിവരെ റിമാൻഡ് ചെയ്തു. ഇരുവരും കോൺ ഗ്രസ് പ്രവർത്തകരാണ്. കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ജാഗ്രതാ സമിതിയാണ് പരാതിക്കാരനെ പേരാമ്പ്ര സ്റ്റേഷനിൽ എത്തിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
രാഷ്ട്രീയ പക പോക്കലെന്ന് കോൺഗ്രസ്
പേരാമ്പ്ര : കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നതായി കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് പ്രവർത്തകർ പരാതിക്കാരനെ കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിച്ചിരുന്നു. ഇതിന് പ്രതികാരമായി ചിലർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേസ് രൂപപ്പെട്ടത്. പിതാവിന്റെയും രണ്ടു മക്കളുടെയും പേരിൽ എഴുതി തയ്യാറാക്കി പഠിപ്പിച്ച മൊഴിയാണ് നൽകിയിരിക്കുന്നത്.വാർഡ് ജാഗ്രതാ സമിതിയിൽ പരാതിപ്പെട്ടു എന്നത് വാസ്തവ വിരുദ്ധമാണ്.
വാർഡ് സഭ ജാഗ്രതാസമിതി ചേരുകയോ വിഷയം ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് വാർഡ് അംഗം അറിയിച്ചു. മോഹൻദാസ് ഓണിയിൽ അധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, തണ്ടോറ ഉമ്മർ,രാജൻ കെ പുതിയേടത്ത്, ഇ.ടി സത്യൻ, സി. കെ ബാലൻ, പി. മോഹനൻ, ഷിജു പുല്ല്യേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.