ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കെതിരായി മാതൃകാ പെരുമാ റ്റച്ചട്ടം ലംഘിച്ചെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച പരിഗണിക്കും. പരാതിയിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെവ്വാഴ്ച യോഗം ചേരുന്നുണ്ട്. പരാതി സംബന്ധിച്ച് കമ്മീഷൻ എല്ലാ വിവരങ്ങളും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തുടർച്ചയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി പരിശോധിക്കുന്നത്.
പുൽവാമ ഭീകരാക്രമണത്തിന്റെയും സൈന്യത്തിന്റെയും പേരിൽ വോട്ട് ചോദി ച്ചതു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് എംപി സുഷ്മിത ദേവാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി സമർപ്പിച്ച കാര്യം ശ്രദ്ധയിൽ പെടുത്തിയ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയോട് ഇന്ന് വീണ്ടും ഹാജരാകാൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
നരേന്ദ്ര മോദിയും അമിത് ഷായും തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും പരാതി നൽകിയിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ ക ണ്ണടയ്ക്കുകയാണെന്നുമാണ് സുഷ്മിത ദേവ് നൽകിയ ഹർജിയിൽ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൈന്യത്തെ കുറിച്ചും സൈനിക നടപടി കളെ കുറിച്ചും പരാമർശിക്കരുതെന്നാണ് പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്.
എന്നാൽ, മോദിയും അമിത് ഷായും നടത്തുന്ന പ്രസംഗങ്ങളിൽ പുൽവാമ ആക്രമ ണത്തെ കുറിച്ചും സൈനിക നടപടികളെ കുറിച്ചും ആവർത്തിക്കുകയും സൈന്യത്തിന്റെ പേരിൽ വോട്ടു ചോദിക്കുകയും ചെയ്യുന്നു. ഇതു കൂടാതെ, ഗുജറാ ത്തിലെ വോട്ടെടുപ്പ് ദിവസം മോദി റോഡ് ഷോ നടത്തിയതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഹർജിക്കാരി ആരോപിക്കുന്നു.
ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യമാണ് ഇന്നലെ സുഷ്മിത ദേവിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഒന്നു രണ്ടു പേർ തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്നുമുള്ള സിംഗ്വിയുടെ വാദം കോടതിക്കു ബോധ്യപ്പെട്ടില്ല. ആരൊക്കെയാണ് ലംഘനം നടത്തുന്നതെന്നു ചീഫ് ജസ്റ്റീസ് ചോദിച്ചു.
പ്രധാന മന്ത്രിയുടെയും അമിത് ഷായുടെയും പേര് അറിയിച്ചതോടെ, താങ്കളുടെ വിഷയം അവസാനം പരിഗണിക്കാമെന്നായി ചീഫ് ജസ്റ്റീസിന്റെ മറുപടി. ഇതിനു ശേഷം മെൻഷനിംഗിന്റെ അവസാനം ആവശ്യം പരിഗണിച്ച കോടതി, ഇന്നു ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.