കോല്‍ക്കത്ത: ഐപിഎലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അംപയറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്റ്റംപ് തട്ടിയിട്ട മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയ്ക്ക് പിഴ.
മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ വിധിച്ചത്. മത്സരത്തില്‍ ഹാരി ഗുര്‍ണിയുടെ പന്തില്‍ രോഹിത് എല്‍ബിയില്‍ കുരുങ്ങിയാണ് പുറത്തായത്. തീരുമാനം റിവ്യൂ ചെയ്തെങ്കിലും പുറത്താണെന്നു വ്യക്തമായതിനു പിന്നാലെയാണ് രോഹിത് പവലിയനിലേക്കു മടങ്ങും വഴി അംപയറിനു മുന്നില്‍ സ്റ്റംപ് തട്ടിത്തെറിപ്പിച്ചത്.
ഔട്ട് വിളിച്ച അംപയറിനു തൊട്ടു മുന്നിലായിരുന്നു സംഭവം.നാലാം ഓവറിന്റെ മൂന്നാം പന്തില്‍ ഹാരി ഗുര്ണിയാണ് രോഹിതിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.