ലണ്ടന്‍: ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ട് ഓപ്പണര്‍ അലക്സ് ഹെയ്ൽസിന് വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് 21 ദിവസത്തേക്ക് താരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കി. ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമില്‍ ഇടംപിടിച്ച താരം രണ്ടാം തവണയും ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. വിലക്കിനൊപ്പം വാര്‍ഷിക പ്രതിഫലത്തിന്റെ അഞ്ച് ശതമാനം പിഴയും ഒടുക്കണം.
എന്നാല്‍ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് താരത്തിന് ടീമിനൊപ്പം ചേരാനാകും. ഇംഗ്ലീഷ് സഹതാരം ബെന്‍ സ്റ്റോക്സിനൊപ്പം തല്ലുണ്ടാക്കി കുപ്രസിദ്ധി നേടിയ താരമാണ് ഹെയ്ൽസ്. സംഭവത്തില്‍ ഹെയ്ല്സിന് അന്ന് വിലക്ക് ലഭിച്ചിരുന്നു.
വിലക്കിനെത്തുടര്‍ന്ന് ഹെയ്ൽസിനെ അയര്‍ലന്‍ഡിനെതിരേയുള്ള ഏക ഏകദിന മത്സരത്തിലും പാക്കിസ്ഥാനെതിരേയുള്ള ഏകദിന, ട്വന്റി 20 മത്സരങ്ങളിലും ഉള്‍പ്പെടുത്തില്ല. ഹെയ്ൽസിനു പകരക്കാരന് ആരെന്നും തീരുമാനമായിട്ടില്ല. ഹാംഷയറിന്റെ നായകന് ജയിംസ് വിന്‍സിന്റെ പേരാണ ഉയര്‍ന്നുവരുന്നത്.